LiveTV

Live

Cricket

തോറ്റത് ഇന്ത്യ; പണി കിട്ടിയത് അയല്‍ക്കാര്‍ക്ക്

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കാന്‍ ഇന്ത്യക്കാരേക്കാള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും.

തോറ്റത് ഇന്ത്യ; പണി കിട്ടിയത് അയല്‍ക്കാര്‍ക്ക്

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതോടെ പ്രതിസന്ധിയിലായത് അയല്‍ക്കാരായ പാകിസ്താനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെയാണ്. ഇന്ത്യയുടെ തോല്‍വിയോടെ ശ്രീലങ്കയുടെ സെമി സാധ്യത അവസാനിച്ചു. പാകിസ്താനും ബംഗ്ലാദേശിനും ഇനി ഇംഗ്ലണ്ട് അടുത്ത മത്സരം തോല്‍ക്കാന്‍ പ്രാര്‍ഥിക്കണം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കാന്‍ ഇന്ത്യക്കാരേക്കാള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശും. പ്രാര്‍ഥനകള്‍ വിഫലമായപ്പോള്‍ ശ്രീലങ്കയുടെ സ്വപ്നങ്ങളും തകര്‍ന്നു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അവര്‍ ജയിക്കുകയും ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനോട് തോല്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് 10 പോയിന്റുമായി ഇംഗ്ലണ്ടിനൊപ്പമെത്താം. പക്ഷെ ഒരേ പോയിന്റ് വന്നാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള ആദ്യ പരിഗണന കൂടുതല്‍ വിജയമാണ്.

തോറ്റത് ഇന്ത്യ; പണി കിട്ടിയത് അയല്‍ക്കാര്‍ക്ക്

രണ്ട് വിജയം മാത്രമുള്ള ലങ്കയ്ക്ക് ഒരിക്കലും അഞ്ച് ജയമുള്ള ഇംഗ്ലണ്ടിനൊപ്പമെത്താനാവില്ല. പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും കാര്യവും അത്ര ശുഭകരമല്ല.

ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനോട് തോറ്റാല്‍ മാത്രമേ അവര്‍ക്ക് സെമിയിലെത്താനാകൂ. ബംഗ്ലാദേശിനെ അടുത്ത മത്സരത്തില്‍ തോല്‍പ്പിച്ചാല്‍ പാകിസ്താന് 11 പോയിന്റാകും. അങ്ങനെ വന്നാല്‍ 10 പോയിന്റുള്ള ഇംഗ്ലണ്ടിനെ മറികടന്ന് സെമിയിലെത്താം.

തോറ്റത് ഇന്ത്യ; പണി കിട്ടിയത് അയല്‍ക്കാര്‍ക്ക്

പാകിസ്താനെതിരായ മത്സരം കൂടാതെ ഇന്ത്യക്കെതിരായ മത്സരമാണ് ബംഗ്ലാദേശിന് ബാക്കിയുള്ളത്. ഈ രണ്ട് മത്സരവും ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് സെമിയിലെത്താന്‍ സാധിക്കൂ.