LiveTV

Live

Cricket

വിജയവഴിയില്‍ തിരിച്ചുവരാന്‍ ഇന്ത്യ; നാളെ ബംഗ്ലാദേശിനെ നേരിടും

സ്പിന്നര്‍മാരില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല. ഇത് പരിഹരിക്കാന്‍ കൂടിയാകും ഇന്ത്യ കളത്തിലറങ്ങുന്നത്.

വിജയവഴിയില്‍ തിരിച്ചുവരാന്‍ ഇന്ത്യ; നാളെ ബംഗ്ലാദേശിനെ നേരിടും

ലോകകപ്പില്‍ നാളെ ഇന്ത്യ വീണ്ടും ഇറങ്ങുന്നു. ബര്‍മിങ്ഹാമില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ജയിച്ചാല്‍ ഇന്ത്യക്ക് അവസാന നാലിലെത്താം. സെമി സാധ്യത നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.

ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റുപോയ ഇന്ത്യ പാഠം പഠിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. കോഹ്‍ലിയും രോഹിതും മുന്നില്‍ നിന്ന് നയിക്കുന്നതാണ് ബാറ്റിങ്ങില്‍ പ്രതീക്ഷ. മറ്റുള്ളവര്‍ അല്‍പ്പം കൂടി ഉണരണം. ധോനിയുടേയും കേദാറിന്‍റേയും മെല്ലെപ്പോക്കിന് മാറ്റം വരേണ്ടതുണ്ട്.

ബൌളിങ്ങില്‍ ബുംറ മികച്ച് നില്‍ക്കുന്നു. വിക്കറ്റെടുക്കുന്നതില്‍ ഷമിയും പിന്നിലല്ല. സ്പിന്നര്‍മാരില്‍ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ല. ഇത് പരിഹരിക്കാന്‍ കൂടിയാകും ഇന്ത്യ കളത്തിലറങ്ങുന്നത്.

ബംഗ്ലാദേശിന് ജീവന്‍ മരണ പോരാട്ടമാണ്. നാളെ തോറ്റാല്‍ തീര്‍ന്നു. പിന്നെ വഴിപാട് പോലെ അവസാന മത്സരം കളിച്ച് നാട്ടിലേക്ക് മടങ്ങാം. ബാറ്റങ്ങില്‍ ഷാക്കിബ് അല്‍ഹസനാണ് ഹീറോ. മുഷ്ഫിക്കുറും തമീം ഇക്ബാലും കൂട്ടിനുണ്ട്.

ബൌളിങ്ങിലും പ്രധാനി ഷാക്കിബ് തന്നെ. ഒപ്പം മുസ്തഫിസുറും മൊര്‍താസയും പൊരുതാന്‍ പോന്നവര്‍ തന്നെ. തോല്‍വി പുറത്തേക്കുള്ള വഴിയാണെന്നതിനാല്‍ ബംഗ്ലാ കടുവകള്‍ കൈ മെയ് മറന്ന് പോരാടും എന്ന് ഉറപ്പ്.