LiveTV

Live

Cricket

ലോകകപ്പ് റെക്കോര്‍ഡിനരികെ സ്റ്റാര്‍ക്കിന്റ തീ പന്തുകള്‍

2007ല്‍ 26 വിക്കറ്റെടുത്ത മഗ്രാത്തിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

 ലോകകപ്പ് റെക്കോര്‍ഡിനരികെ  സ്റ്റാര്‍ക്കിന്റ തീ പന്തുകള്‍

റെക്കോര്‍ഡുകളേക്കാള്‍ ലോകകപ്പ് നേട്ടത്തിനാണ് പ്രധാന്യം നല്‍കുന്നതെന്ന് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെന്ന സ്വപ്ന നേട്ടത്തിന് അരികിലാണ് സ്റ്റാര്‍ക്ക്.

ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 8 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍. ഇതില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. സ്റ്റാര്‍ക്കിന് സമീപത്തൊന്നും മറ്റൊരു ബൌളറില്ല.

ഈ പ്രകടനം തുടര്‍ന്നാല്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് സ്റ്റാര്‍ക്കിന് സ്വന്തമാകും. 2007ല്‍ 26 വിക്കറ്റെടുത്ത മഗ്രാത്തിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. അതിനൊപ്പമെത്താന്‍ ഇനി സ്റ്റാര്‍ക്കിന് വേണ്ടത് രണ്ട് ഇരകള്‍ മാത്രം.

എന്നാല്‍ മഗ്രാത്തിനെ മറികടന്നാലും ലോകകിരീടം ഇല്ലെങ്കില്‍ ആ നേട്ടത്തിന് തിളക്കമുണ്ടാകില്ലെന്ന് സ്റ്റാര്‍ക്ക് പറയുന്നു. ഇന്ത്യയോടേറ്റ തോല്‍വിയാണ് ലോകകപ്പില്‍ ആസ്ത്രേലിയയുടെ പ്രകടനത്തില്‍ വഴിത്തിരിവായതെന്നും അദ്ദേഹം പറയുന്നു. ഇത്തവണ കിരീടം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സ്റ്റാര്‍ക്ക്.