LiveTV

Live

Cricket

മത്സരത്തിന് മുമ്പേ വിരാടിന് മുഈന്‍ അലിയുടെ വെല്ലുവിളി

ഇവിടെ റണ്‍ സ്കോര്‍ ചെയ്യാനാണ് കോഹ്‍ലി എത്തിയിരിക്കുന്നത് എന്നാല്‍ എന്റെ ഉദ്ദേശം അദ്ദേഹത്തെ പുറത്താക്കുകയാണ്

മത്സരത്തിന് മുമ്പേ വിരാടിന് മുഈന്‍ അലിയുടെ വെല്ലുവിളി

ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്ന് അവകാശവാദവുമായി ഇംഗ്ലീഷ് ഓള്‍ റൌണ്ടര്‍ മുഈന്‍ അലി. കോഹ്‍ലി നായകനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരം കൂടിയാണ് മുഈന്‍. അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്ന കാലം മുതല്‍ കോഹ്‍ലിയെ അറിയാമെന്നും തന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കോഹ്‍ലിയെന്നും ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഈന്‍ അലി വ്യക്തമാക്കി.

ഇവിടെ റണ്‍ സ്കോര്‍ ചെയ്യാനാണ് കോഹ്‍ലി എത്തിയിരിക്കുന്നത് എന്നാല്‍ എന്റെ ഉദ്ദേശം അദ്ദേഹത്തെ പുറത്താക്കുകയാണ്. അപ്രകാരം ചെയ്താലും നല്ല സുഹൃത്തുക്കളായിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് മുഈന്‍ അലി പറയുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ അംഗമായ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി കോഹ്‍ലിയുമായി അടുത്ത സൌഹൃദമാണുള്ളതെന്നും മുഈന്‍ അലി വ്യക്തമാക്കുന്നു.