LiveTV

Live

Cricket

വിജയ് ശങ്കര്‍ ഇന്നത്തെ കളിയിലും ടീമില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി വിരാട് കോഹ്‍ലി

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‍ലിയുടെ പ്രതികരണം

വിജയ് ശങ്കര്‍ ഇന്നത്തെ കളിയിലും ടീമില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി വിരാട് കോഹ്‍ലി

ഇന്ത്യന്‍ ടീം ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറിനെ കുറിച്ച് ആശങ്കകള്‍ ഉയരവെ വിജയ് ശങ്കര്‍ ഇന്നത്തെ കളിയിലും ടീമില്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി നായകന്‍ വിരാട് കോഹ്‍ലി. ദൌര്‍ഭാഗ്യം കൊണ്ടാണ് വിജയ് ശങ്കറിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതെന്നും ഉജ്വലമായൊരു ഇന്നിങ്സ് വിജയ്ക്ക് ഉടന്‍ കളിക്കാനാകുമെന്നും കോഹ്‍ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‍ലിയുടെ പ്രതികരണം.

ശിഖര്‍ ധവാന് പകരം ടീമില്‍ എത്തിയ വിജയ് ശങ്കറിന്റെ മങ്ങിയ ഫോമും പകരം റിഷബ് പന്തിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ പരിഗണിക്കണമെന്നുമുളള മുറവിളികള്‍ക്കിടെയാണ് വിജയ് ശങ്കറിന് പ്രത്യക്ഷ പിന്തുണയുമായി നായകന്‍ വിരാട് കോഹ്‍ലി എത്തിയത്. പാകിസ്താനെതിരായ മത്സരത്തില്‍ വിജയുടെ പ്രകടനം തൃപ്തികരമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ മോശം ഷോട്ടിന് ശ്രമിച്ചതാണ് പ്രശ്നം. വിന്‍ഡീസിനെതിരായ മത്സരത്തില്‍ കെമര്‍ റോച്ചിന്റെ മികച്ച ഒരു പന്തിലാണ് വിജയ് പുറത്തായത്. ഒരു ബാറ്റ്സ്മാന് 30--60 റണ്‍സുകള്‍ പിന്നിടാന്‍ ഭാഗ്യം ഒരു ഘടകമാണെന്നും അത്തരത്തില്‍ ഒരു നിര്‍ണായക ഇന്നിങ്സ് ഉടന്‍ വിജയ് ശങ്കറിന് കളിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോഹ്‍ലി പറഞ്ഞു.

അതേസമയം വിജയ് ശങ്കറിനെ ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന് വിരാട് കോഹ്‍ലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും അഭ്യര്‍ഥിച്ച് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിജയ് ശങ്കറിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പീറ്റേഴ്സണ്‍ പ്രതികരിച്ചു.