LiveTV

Live

Cricket

ദാദക്ക് ശേഷം ഇനി ഹിറ്റ്മാന്‍; സെഞ്ച്വറിയെ പ്രണയിച്ചവന്‍ 

ഇംഗ്ലണ്ടിനെതിരെ 109 പന്തിൽ നിന്നായി 102 റൺസാണ് രോഹിത് ശർമ്മ അടിച്ചെടുത്തത്.

ദാദക്ക് ശേഷം ഇനി ഹിറ്റ്മാന്‍; സെഞ്ച്വറിയെ പ്രണയിച്ചവന്‍ 

ലോകകപ്പിൽ മിന്നുന്ന ഫോം തുടരുന്ന ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മക്ക് വീണ്ടും നൂറിന്റെ മധുരം. ഇംഗ്ലണ്ട് ലോകകപ്പിലെ താരത്തിന്റെ മൂന്നാം സെഞ്വറിയാണിത്. ഇതോടെ, മുൻ നായകൻ സൗരവ് ഗാംഗുലിക്ക് ശേഷം ലോകകപ്പിൽ മൂന്ന് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറി ഹിറ്റ്മാന്‍.

ഇംഗ്ലണ്ടിനെതിരെ 109 പന്തിൽ നിന്നായി 102 റൺസാണ് രോഹിത് ശർമ്മ അടിച്ചെടുത്തത്. 15 ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. നേരത്തെ ദക്ഷിണാഫ്രിക്കക്ക് എതിരെ പുറത്താകാതെ 122 റൺസും പാകിസ്താനെതിരെ 140 റൺസും നേടി ടീമിന്റെ നട്ടെല്ലായി മാറിയിരുന്നു ഈ 32ക്കാരൻ.

ഇംഗ്ലണ്ടിനെതിരെ 338 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ഓപ്പണർ ജോണി ബെയർസ്റ്റോ 111 റൺസ് നേടി. ഇന്ത്യയുടെ മുഹമ്മദ് ഷമി 5 വിക്കറ്റ് എടുത്തു.