LiveTV

Live

Cricket

ധോണി എന്ത് ചെയ്യുന്നു എന്നതില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട് -വിരാട് കോഹ്‍ലി

കളിയുടെ ഒരു ഘട്ടത്തിലും ധോണിയോട് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല.

ധോണി എന്ത് ചെയ്യുന്നു എന്നതില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട് -വിരാട് കോഹ്‍ലി

ധോണിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചും റൊട്ടേഷനെക്കുറിച്ചും വലിയ വിമര്‍ശനങ്ങള്‍ ഈ ലോകകപ്പില്‍ ഉയര്‍ന്ന് വന്നിരുന്നു. ധോണി കുറച്ച്കൂടി മെച്ചപ്പെടണമെന്നും ഉത്തരവാദിത്തം കാണിക്കണമെന്നും മുന്‍നിര താരങ്ങളും ക്രിക്കറ്റ് ആരാധകരുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധോണിയെ പിന്തുണച്ച് നായകന്‍ വിരാട് കോഹ്‍ലി രംഗത്തെത്തിയിരിക്കുകയാണ്. കളിയുടെ ഒരു ഘട്ടത്തിലും ധോണിയോട് എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും എന്താണ് അദ്ദേഹം ചെയ്യുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തനുണ്ടെന്നും കോഹ്‍ലി പറഞ്ഞു.

ധോണി എന്ത് ചെയ്യുന്നു എന്നതില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട് -വിരാട് കോഹ്‍ലി

ധോണി എന്ത് ചെയ്യുന്നു എന്നതില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്. എന്ത് ചെയ്യണമെന്ന് ധോണിയോട് പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഒരിക്കലും ഇല്ല, അദ്ദേഹത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പുറമെ പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. പലരും പലതും പറയുന്നുണ്ട്. പക്ഷെ, ഞങ്ങള്‍ക്കിടയില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം. മിഡില്‍ ഓവറുകളില്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കുന്നത് മറ്റാര്‍ക്കും സാധിക്കില്ല. കോഹ്‍ലി പറഞ്ഞു.