LiveTV

Live

Cricket

കീവി പക്ഷികളെ തുരത്തി ഓടിച്ച് കങ്കാരുക്കള്‍

മിച്ചര്‍ സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി. കിവീസ് ബാറ്റ്സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറി

കീവി പക്ഷികളെ തുരത്തി ഓടിച്ച് കങ്കാരുക്കള്‍

ലോകകപ്പില്‍ ന്യൂസിലന്‍റിനെതിരെ ആസ്ട്രേലിയക്ക് ജയം. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 86 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍റ് 157 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കിവീസിനെ തകര്‍ത്തത്.

സെമി ഫൈനല്‍ ഉറപ്പിക്കുക, ഒപ്പം 2015 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്ക് പറയുക എന്ന രണ്ട് ഉദ്ദേശങ്ങളും കീവികള്‍ക്ക് സഫലീകരിക്കാന്‍ സാധിച്ചില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് ആസ്ട്രേലിയ 92 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി പരുങ്ങലിലായി.

പിന്നെ അര്‍ധ സെഞ്ച്വറികളുമായി ഉസ്മാന്‍ ഖ്വാജയുടേയും അലക്സ് ക്യാരിയുടേയും രക്ഷാപ്രവര്‍ത്തനം. അവസാന ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ ഹാട്രിക് പ്രകടനവും കൂടിയായപ്പോള്‍ ഓസീസിന്‍റെ സ്കോര്‍ 243.

മറുപടി ബാറ്റിങ്ങില്‍ പിടിച്ച് നിന്നത് 40 റണ്‍സെടുത്ത കെയിന് വില്യംസണും 30 റണ്‍സെടുത്ത റോസ് ടെയ്ലറും മാത്രം. മിച്ചര്‍ സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി. കിവീസ് ബാറ്റ്സ്മാന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറി. തോല്‍വിയോടെ ന്യൂസിലന്‍റിന് അവസാന മത്സരം നിര്‍ണായകമായി. ഇംഗ്ലണ്ടിനെതിരെയാണ്.