LiveTV

Live

Cricket

ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം

തോല്‍വിയോടെ ശ്രീലങ്കയുടെ സെമി പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്

ദക്ഷിണാഫ്രിക്കക്ക് അനായാസ ജയം

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ഒമ്പത് വിക്കറ്റിന്‍റെ അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 204 റണ്‍സിന്‍റെ വിജയലക്ഷ്യം 12.4 ഓവര്‍ ശേഷിക്കെയാണ് വിജയിച്ചത്. റണ്‍സ് അടിച്ചുകൂട്ടുന്നതില്‍ ഡുപ്ലെസിസും(96*) അംലയും(80*) മത്സരിച്ചപ്പോള്‍ പ്രോട്ടീസ് നിര എളുപ്പത്തില്‍ വിജയം കൈക്കലാക്കുകയായിരുന്നു. ശ്രീലങ്കന്‍ ബൌളിങ്ങ് നിരക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ നഷ്ടപ്പെട്ട ഒരു വിക്കറ്റെടുത്തത് മലിംഗയാണ്.

നേരത്തെ, ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 30 റണ്‍സ് വീതമെടുത്ത കുസാല്‍ പെരേരയും അവിഷ്ക ഫെര്‍ണ്ണാന്‍റോയും മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയത്. പ്രെറ്റോറിയസും മോറിസും മൂന്ന് വിക്കറ്റ് വീതവും റബാദ രണ്ടു വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ ശ്രീലങ്കയുടെ സെമി പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.