LiveTV

Live

Cricket

ഇന്ത്യയുടെ നാലാം നമ്പര്‍ ആശങ്കയുയര്‍ത്തുന്നോ?

വെസ്റ്റ് ഇന്‍റീസിനെതിരെയുള്ള ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യ നോക്ക് ഔട്ടിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കേണ്ടിയിരിക്കുന്നു

ഇന്ത്യയുടെ നാലാം നമ്പര്‍ ആശങ്കയുയര്‍ത്തുന്നോ?

2019 ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇന്ത്യ മാറി കഴിഞ്ഞു ടീം ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളും ബാറ്റ്സ്മാന്മാരുടെ തേരോട്ടത്തില്‍ വിജയം കൈവരിച്ച ടീം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ബൌളര്‍മാരുടെ കരുത്തില്‍ വെന്നിക്കൊടി പാറിച്ചു. എന്നിരുന്നാലും ശിഖര്‍ ധവാന്‍റെ അഭാവം ടീമിലുണ്ടാക്കിയ നാലാം നമ്പറുകാരന്‍റെ പ്രശ്നം ടീമിനെ വേട്ടയാടുകയാണ്. വെസ്റ്റ് ഇന്‍റീസിനെതിരെയുള്ള ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യ നോക്ക് ഔട്ടിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ വിജയ് ശങ്കറാണ് നാലാം നമ്പറില്‍ സ്ഥിരമായി കളിക്കുന്നത്. എന്നാല്‍, വിജയ്ക്ക് ആ പൊസിഷനില്‍ താളം കണ്ടെത്താനാവുന്നില്ല എന്നത് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും വ്യക്തമായ കാര്യമാണ്. അഫ്ഗാനെതിരെ 29 റണ്‍സെടുത്തെങ്കിലും സ്ട്രൈക്ക് റൊട്ടേഷനിലും സ്പിന്നര്‍മാരെ നേരിടുന്നതിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച രീതിയില്‍ തന്‍റെ കഴിവുകള്‍ വളര്‍ത്തിയ താരമാണ് വിജയ് ശങ്കര്‍. ഓള്‍റൌണ്ടറായ ശങ്കറിന് പകരം ആ സ്ഥാനത്ത് ഒരു ബാറ്റ്സ്മാന്‍ തന്നെ വന്നില്ലെങ്കിലോ വിജയ് തന്‍റെ പൊസിഷന്‍ അനുസരിച്ച് കളിച്ചില്ലെങ്കിലോ ഇന്ത്യന്‍ മധ്യനിര താറുമാറാവും.

ഇന്ത്യയുടെ നാലാം നമ്പര്‍ ആശങ്കയുയര്‍ത്തുന്നോ?

ഇന്ത്യക്ക് ഇപ്പോള്‍ നാല് മുന്‍ നിര ബൌളര്‍മാരുണ്ട്. കുല്‍ദീപ്, ചഹല്‍, ബുംറ, ഷമി. ബാക്കിയുള്ള ഓവറുകള്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഓള്‍റൌണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ചേര്‍ന്ന് നിര്‍ഹിക്കും എന്നിരിക്കെ ഏഴാം ബൌളിങ്ങ് ഓപ്ഷനിലേക്ക് പോകേണ്ട കാര്യം വരുന്നില്ല. ബെഞ്ചിലിരിക്കുന്ന ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത് എന്നിവര്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ആയതിനാല്‍ അവരെ പരീക്ഷിക്കാവുന്നതാണ്. ദവാന്‍റെ അഭാവത്തില്‍ ഒരു ഇടം കയ്യന്‍ ബാറ്റ്സ്മാന്‍ പോലും ഇല്ലാത്തതിനാല്‍ റിഷബ് പന്തിന് സാധ്യതയേറുന്നു.