LiveTV

Live

Cricket

സൂപ്പര്‍മഹിയുടെ ഫ്ലയിങ് ക്യാച്ച് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സൂപ്പര്‍മഹിയുടെ ഫ്ലയിങ് ക്യാച്ച് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ലോകകപ്പിൽ ഇന്ത്യ ജെെത്രയാത്ര തുടരുകയാണ്. ഏറ്റവും ഒടുവിലായി വിൻഡിസിനെ 125 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പതിവ് പോലെ ധോണി ഈ മത്സരത്തിലും ചർച്ചാ വിഷയമായി.

അവസാന ഓവറിൽ‌ കത്തിക്കയറി 56 റൺസാണ് ധോണി അടിച്ചുകൂട്ടിയത്. തുടർന്ന് ഫീൽഡിലിറങ്ങിയ ധോണി ഒരുഗ്രൻ ഫ്ലയിങ് ക്യാച്ച് എടുത്തതും ആരാധകരെ ആവേശത്തിലാഴ്ത്തി. വിൻഡീസ് നിരയിലെ അപകടകാരിയായിരുന്ന ബ്രാത്ത്‍വയ്റ്റിനെയാണ് ധോണി ഡെെവ് ചെയ്ത് പുറത്താക്കിയത്. 5 പന്തുകളിൽ നിന്നും ഒരു റൺ മാത്രമെടുത്ത ബ്രാത്ത്‍വെയ്റ്റിനെ ബ്രൂംറയുടെ പന്തിൽ ഒറ്റക്കയ്യിൽ ചാടി പിടിച്ചാണ് ധോണി പുറത്താക്കിയത്.

വിന്‍ഡീസ് മത്സരത്തിനിടെ ബാറ്റിങ്ങിൽ തുടക്കത്തിലുള്ള മെല്ലെപ്പോക്കിന് ശേഷമുള്ള വെടിക്കെട്ടും, വിക്കറ്റിന് പിന്നിലെ പ്രകടനവും ധോണി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.