LiveTV

Live

Cricket

തേനീച്ചയായിരുന്നോ... പെട്ടന്ന് ഞാന്‍ അതിര്‍ത്തിയിലാണെന്ന് ഓര്‍ത്തുപോയി...

മത്സത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൌളിങ്ങിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു

തേനീച്ചയായിരുന്നോ... പെട്ടന്ന് ഞാന്‍ അതിര്‍ത്തിയിലാണെന്ന് ഓര്‍ത്തുപോയി...

ദക്ഷിണാഫ്രിക്ക ശ്രീലങ്ക മത്സരത്തിനിടെ ഗ്രൌണ്ടില്‍ തേനീച്ചകളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ശ്രീലങ്കയുടെ ബാറ്റിങ്ങ് സമയത്താണ് കളി തടസപ്പെടുത്തി ഗ്രൌണ്ടിലേക്ക് തേനീച്ചക്കൂട്ടം കടന്നു വന്നത്. സുരക്ഷ മുന്നില്‍ കണ്ട് താരങ്ങളെല്ലാം ഗ്രൌണ്ടില്‍ കമിഴ്ന്ന് കിടന്നത് താരങ്ങള്‍ക്കിടയിലും കാണികള്‍ക്കിടയിലും ചിരി പടര്‍ത്തി. 2017ല്‍ ഇതുപോലെ ശ്രീലങ്ക ദക്ഷിണാഫ്രിക്ക മത്സരം തേനീച്ച കുറച്ച് നേരം മുടക്കിയിരുന്നു. രണ്ട് മത്സരങ്ങളിലെയും സംഭവങ്ങള്‍ കോര്‍ത്തിണക്കി ഐ.സി.സി ട്വീറ്റ് ചെയ്തിരുന്നു. മത്സത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൌളിങ്ങിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. 49.3 ഓവറില്‍ 203 റണ്‍സിന് ലങ്കന്‍ ബാറ്റിങ് അടിയറവ് പറഞ്ഞു.