LiveTV

Live

Cricket

എന്നിട്ടും ധോണി ഔട്ടായില്ല

വിക്കറ്റ് കീപ്പര്‍ ഹോപിനാണ് ഒരു പന്തില്‍ തന്നെ ധോണിയെ പുറത്താക്കാന്‍ രണ്ട് തവണ അവസരം ലഭിച്ചത്. എന്നിട്ടും ഭാഗ്യം ധോണിക്കൊപ്പം നിന്നു...

എന്നിട്ടും ധോണി ഔട്ടായില്ല

ഒരൊറ്റ പന്തില്‍ രണ്ട് തവണയാണ് ധോണിയെ പുറത്താക്കാന്‍ വിന്‍ഡീസിന് അവസരം ലഭിച്ചത്. എന്നിട്ടും ധോണിയെ പുറത്താക്കാനായില്ല. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപാണ് ധോണിയെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കിയത്.

ഫാബിയന്‍ അലന്റെ മുപ്പത്തിനാലാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. കയറിയടിക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു പന്ത് നേരെ കീപ്പര്‍ ഹോപ്പിന്റെ കൈകളിലേക്ക്. എന്നാല്‍ സ്റ്റംമ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹോപിന്റെ കയ്യില്‍ നിന്നും പന്ത് താഴെ പോയി. നിലത്ത് വീണ പന്തെടുത്ത് വീണ്ടും സ്റ്റംമ്പിലേക്കെറിയാന്‍ ഹോപ് ശ്രമിച്ചു. എന്നാല്‍ ഭാഗ്യം അപ്പോഴും ധോണിക്കൊപ്പം നിന്നതോടെ പന്ത് വിക്കറ്റില്‍ കൊള്ളാതെ പോയി.