LiveTV

Live

Cricket

ഇന്ത്യയുടെ എവേ ജഴ്സിയെ ചൊല്ലി രാഷ്ട്രീയ തര്‍ക്കവും

ജഴ്സിയില്‍ ഓറഞ്ച് നിറത്തിന്റെ ആധിക്യത്തിനെതിരെ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

ഇന്ത്യയുടെ എവേ ജഴ്സിയെ ചൊല്ലി രാഷ്ട്രീയ തര്‍ക്കവും

ഇന്ത്യയുടെ എവേ ജഴ്സിയെ ചൊല്ലി രാഷ്ട്രീയ തര്‍ക്കവും. ജഴ്സിയില്‍ ഓറഞ്ച് നിറത്തിന്റെ ആധിക്യത്തിനെതിരെ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മോദി സര്‍ക്കാര്‍ ടീമിനെ കാവി വല്‍കരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതിനെ ബി.ജെ.പി തള്ളിക്കളഞ്ഞു.

നീല നിറത്തേക്കാള്‍ ഓറഞ്ച് നിറത്തിന് പ്രാധാന്യം നല്‍കിയാണ് ജഴ്സി അവതരിപ്പിക്കുന്നത്. പക്ഷെ, ഇത് ഇന്ത്യന്‍ ടീമിനെ കാവി വല്‍കരിക്കാനുള്ള ശ്രമമാണെന്നാണ് എസ്.പി, എം.എല്‍.എ അബു ആസിം അസ്മി പറയുന്നത്. ജഴ്സി ത്രിവര്‍ണമാക്കിക്കൂടെ എന്നാണ് അസ്മി ചോദിക്കുന്നത്. മോദി സര്‍ക്കാര് കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ നസീം ഖാനും പറയുന്നു. ഇതിന് മറുപടിയുമായി ബി.ജെ.പി, ശിവസേന നേതാക്കളും രംഗത്തെത്തി.

ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ വരെ കോണ്‍ഗ്രസും എസ്പിയും രാഷ്ട്രീയം കാണുകയാണെന്ന് അവര്‍ പറയുന്നു. ജഴ്സിയുടെ നിറം ഏതെന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെ, അതില്‍ പ്രതിപക്ഷം ഇടപെടുന്നത് എന്തിനാണെന്ന് ശിവസേന വക്താവ് മനിഷ കയന്ദയും ബി.ജെ.പി എം.എല്‍.എ രാം കഥമും പറഞ്ഞു. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ എവേ ജഴ്സി ആദ്യം അണിയുക.