LiveTV

Live

Cricket

രോഹിത്തിനെ പുറത്താക്കിയത് മൂന്നാം അമ്പയറുടെ പിഴവോ?

പന്ത് രോഹിത് ശര്‍മ്മയുടെ ബാറ്റിലല്ല പാഡിലാണ് തട്ടിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം

രോഹിത്തിനെ പുറത്താക്കിയത് മൂന്നാം അമ്പയറുടെ പിഴവോ?

രോഹിത് ശര്‍മ്മയുടെ പുറത്താക്കിയ മൂന്നാം അമ്പയറുടെ തീരുമാനം വിവാദമാകുന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഡി.ആര്‍.എസ് വഴിയാണ് മൂന്നാം അമ്പയര്‍ രോഹിത് ശര്‍മ്മ ഔട്ടാണെന്ന് വിധിച്ചത്. പാഡില്‍ തട്ടി പോയ പന്തിലാണ് കാര്യമായ പരിശോധനക്ക് പോലും മുതിരാതെ അമ്പയര്‍ ഔട്ട് വിളിച്ചതെന്നാണ് ആരോപണം.

ആറാം ഓവറിലെ അവസാന പന്തിലാണ് വിവാദപുറത്താവലുണ്ടായത്. ബാറ്റിനും പാഡിനുമിടയിലൂടെ റോച്ചിന്റെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. രോഹിത്തിനെതിരെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനങ്ങിയില്ല. ഇതോടെ വിന്‍ഡീസ് ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു.

മൂന്നാം അമ്പയര്‍ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് രോഹിത് ശര്‍മ്മയുടെ ബാറ്റിലല്ല പാഡിലാണ് തട്ടിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. അല്ലെന്ന് തെളിയിക്കാനാവശ്യമായ ദൃശ്യങ്ങളൊന്നും കാണിച്ചിട്ടുമില്ല. ഇതോടെയാണ് സോഷ്യല്‍മീഡിയയില്‍ രോഹിത്തിനെ പുറത്താക്കിയ മൂന്നാം അമ്പയര്‍ക്കെതിരെ രോഷം ഉയര്‍ന്നിരിക്കുന്നത്.