LiveTV

Live

Cricket

ന്യൂസിലാന്‍ഡിനെ തോല്‍പിച്ചു; സെമി സാധ്യത നിലനിര്‍ത്തി പാകിസ്താന്‍ 

6 വിക്കറ്റിനാണ് പാകിസ്താന്റെ ജയം. സെഞ്ച്വറി നേടിയ ബാബര്‍ അസമാണ് കളിയിലെ താരം.

ന്യൂസിലാന്‍ഡിനെ തോല്‍പിച്ചു; സെമി സാധ്യത നിലനിര്‍ത്തി പാകിസ്താന്‍ 

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തി. 6 വിക്കറ്റിനാണ് പാകിസ്താന്റെ ജയം. സെഞ്ച്വറി നേടിയ ബാബര്‍ അസമാണ് കളിയിലെ താരം.

പാകിസ്താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്, 1992ലേതിന് സമാനമായി. തോല്‍വിയറിയാതെയെത്തിയ കിവികള്‍ക്ക് രണ്ടാം ഓവറില്‍ തന്നെ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ലഭിച്ചിരുന്നു.

ആമിറും ഷഹീന്‍ അഫ്രീദിയും നാശം വിതയ്ച്ചതോടെ 46 റണ്‍സിനിടെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പുറത്ത്. ആറാം വിക്കറ്റില്‍ ജിമ്മി നീഷാമും കോളിന്‍ ഗ്രാന്‍ഡ്ഹോമും നടത്തിയ ചെറുത്ത് നില്‍പാണ് അവരെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. നീഷാം 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഗ്രാന്‍ഡ്ഹോം 64 റണ്‍സെടുത്തു.

238 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന്‍ കരുതലോടെയാണ് തുടങ്ങിയത്. സ്കോര്‍ 50 കടക്കും മുമ്പ് ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും ഹാരിസ് സുഹൈലും ബാബര്‍ അസമും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ബാബര്‍ 101 റണ്‍സുമായി പുറത്താകാതെ നിന്നു. സുഹൈല്‍ 68 റണ്‍സെടുത്തു. ഹഫീസ് 32 റണ്‍സെടുത്ത് പിന്തുണ കൊടുത്തു.