LiveTV

Live

Cricket

ലോകകപ്പ് കഴിഞ്ഞാലും യൂണിവേഴ്സല്‍ ബോസ് ഇവിടൊക്കെ തന്നെ കാണും...

പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന വിന്‍റീസിനായി കാര്യമായൊന്നും ചെയ്യാന്‍ ഈ മുതിര്‍ന്ന താരത്തിനായിട്ടില്ല

ലോകകപ്പ് കഴിഞ്ഞാലും യൂണിവേഴ്സല്‍ ബോസ് ഇവിടൊക്കെ തന്നെ കാണും...

യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താന്‍ എപ്പോള്‍ വിരമിക്കുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ് ഗെയില്‍. ലോകകപ്പിന് ശേഷം ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ആഗസ്റ്റ് - സെപ്തംബര്‍ മാസങ്ങളിലായിരിക്കും അദ്ദേഹത്തിന്‍റെ വിരമിക്കലുണ്ടാവുക. ലോകകപ്പിന് ശേഷം വിരമിക്കല്‍ ഉണ്ടാകുമെന്ന് ഗെയില്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു.

പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന വിന്‍റീസിനായി കാര്യമായൊന്നും ചെയ്യാന്‍ ഈ മുതിര്‍ന്ന താരത്തിനായിട്ടില്ല. 6 മത്സരങ്ങളില്‍ നിന്നും 194 റണ്‍സാണ് തന്‍റെ അവസാന ലോകകപ്പില്‍ ഗെയിലിന്‍റെ ഇതുവരെയുള്ള സമ്പാദ്യം.