LiveTV

Live

Cricket

വിന്‍ഡീസിനെതിരെ ഭുവനേശ്വര്‍ കളിക്കുമോ, എങ്കില്‍ ആരെ പുറത്തിരുത്തും?  

പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്താനെതിരായ മത്സരം ഭുവനേശ്വര്‍ കുമാറിന് നഷ്ടമായിരുന്നു.

വിന്‍ഡീസിനെതിരെ ഭുവനേശ്വര്‍ കളിക്കുമോ, എങ്കില്‍ ആരെ പുറത്തിരുത്തും?  

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഇന്ത്യൻ പേസർ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും പരിശീലനത്തിനിറങ്ങി. ബി.സി.സി.ഐയാണ് ഭുവനേശ്വര്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇതോടെ അടുത്ത മത്സരത്തില്‍ ഭുവനേശ്വര്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യൻ പേസർ ഭുവനേശ്വര്‍ പരിശീലനം നടത്തുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ആരാണ് പരിശീലനം നടത്തുന്നത് എന്നു നോക്കൂ എന്ന കുറിപ്പോടെയാണ് ബി.സി.സി.ഐ വീഡിയോ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടെന്ന് ടീം ഫിസിയോ പാട്രിക് ഫറാത്തും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് അഫ്ഗാനിസ്താനെതിരായ മത്സരം ഭുവനേശ്വര്‍ കുമാറിന് നഷ്ടമായിരുന്നു.

പാകിസ്താനെതിരായ മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് ഭുവനേശ്വറിന് പരിക്കേറ്റത്. പേശിവലിവ് അനുഭവപ്പെട്ട താരം ഓവര്‍ പൂര്‍ത്തിയാക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ ആ ഓവര്‍ വിജയ് ശങ്കര്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. അവസരം നന്നായി വിനിയോഗിച്ച ഷമി ഹാട്രിക്കുള്‍പ്പെടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഭുവനേശ്വര്‍ വീണ്ടും പരിശീലനത്തിനിറങ്ങിയതോടെ വിന്‍ഡീസിനെതിരായ മത്സരത്തില്‍ താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.