LiveTV

Live

Cricket

‘90ല്‍ നിന്നും നൂറിലേക്ക് എത്താന്‍ കഷ്ടപ്പെടുന്നയാളാണ് ധോണിയെ വിമര്‍ശിക്കുന്നത്’ സച്ചിനെതിരെ തല ആരാധകര്‍

ധോണിയെ വിമര്‍ശിച്ചത് തല ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല

‘90ല്‍ നിന്നും നൂറിലേക്ക് എത്താന്‍ കഷ്ടപ്പെടുന്നയാളാണ് ധോണിയെ വിമര്‍ശിക്കുന്നത്’ സച്ചിനെതിരെ തല ആരാധകര്‍

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ മധ്യനിര തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ടീമിന് നേരിടേണ്ടി വന്നത്. ധോണിയുടെയും കേദാര്‍ ജാദവിന്‍റെയും കൂട്ടുകെട്ടിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെ രംഗത്തെത്തിയിരുന്നു. ധോണി മുതിര്‍ന്ന താരമായതിനാല്‍ ബാറ്റിങ്ങില്‍ കുറച്ച്കൂടി ഉത്തരവാദിത്വം കാണിക്കാമായിരുന്നു എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ധോണിയെ വിമര്‍ശിച്ചത് തല ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ധോണി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. 90 റണ്‍സ് കഴിഞ്ഞാല്‍ നൂറിലെത്താന്‍ ഡസന്‍ കണക്കിന് പന്തുകള്‍ വേണ്ട സച്ചിനാണോ ധോണിയെ വിമര്‍ശിക്കുന്നത് എന്നെല്ലാമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.