LiveTV

Live

Cricket

ലോകകപ്പ് റണ്‍വേട്ടയില്‍ ഒന്നാമനായി ശാകിബ് അല്‍ ഹസന്‍

ഈ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ശാകിബ് അല്‍ ഹസന്‍. 

ലോകകപ്പ് റണ്‍വേട്ടയില്‍ ഒന്നാമനായി ശാകിബ് അല്‍ ഹസന്‍

ലോകകപ്പ് റണ്‍വേട്ടയില്‍ വീണ്ടും മുന്നിലെത്തിയിരിക്കുകയാണ് ശികിബ് അല്‍ ഹസന്‍. ടീമിനായി ആറാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം റണ്‍വേട്ടയില്‍ ഡേവിഡ് വാര്‍ണറെയാണ് മറികടന്നത്. ലോകകപ്പുകളില്‍ ബംഗ്ലാദേശിനായി 1000 റണ്‍സ് നേടുന്ന ആദ്യ താരവുമായി ശാകിബ്.

ഈ ലോകകപ്പിലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന താരം ആര് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ശാകിബ് അല്‍ ഹസന്‍. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ ആറ് മത്സരങ്ങളില്‍ നിന്നായി നേടിയത് 476 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 124. വെസ്റ്റിന്‍ഡീസിനെതിരെ. അഫ്ഗാനെതിരെ 51 റണ്‍സാണ് അദ്ദേഹം കുറിച്ചത്. വളരെ ക്ഷമയോടെ ബാറ്റ് ചെയ്തു. നേരിട്ടത് 69 പന്ത്. മറ്റ് രണ്ട് അര്‍ധസെഞ്ച്വറികള്‍ പിറന്നത് ദക്ഷിണാഫ്രിക്കക്കും ന്യൂസിലാന്‍ഡിനുമെതിരെ. ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും 121 റണ്‍സുമായി ടീമില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

ആസ്ട്രേലിയയോട് 41 റണ്‍സായിരുന്നു സമ്പാദ്യം. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയതും അദ്ദേഹം തന്നെ. 48 എണ്ണം. ഇതിനിടെ ലോകകപ്പുകളില്‍ ബംഗ്ലാദേശിനായി 1000 റണ്‍സ് നേടുന്ന ആദ്യ താരവുമായി ശാകിബ്. തന്റെ നാലാം ലോകകപ്പ് കളിക്കുന്ന താരം 27 മത്സരത്തില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ വിക്കറ്റ് നേട്ടം പത്താക്കാനും അദ്ദേഹത്തിന് സാധിച്ചു.