LiveTV

Live

Cricket

‘കോട്ടുവായിടുന്നത് ഒരിക്കലും ഒരു കുറ്റമല്ല’ വിമര്‍ശനങ്ങള്‍ക്കെതിരെ സര്‍ഫറാസ്

മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു

‘കോട്ടുവായിടുന്നത് ഒരിക്കലും ഒരു കുറ്റമല്ല’ വിമര്‍ശനങ്ങള്‍ക്കെതിരെ സര്‍ഫറാസ്

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് 2019 ലോകകപ്പില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു നായകന്‍ സര്‍ഫറാസ് അഹമദിന്‍റെ ഫിറ്റ്നസിനെക്കുറിച്ചുള്ളവയാണ്. കളിയുടെ ഇടയില്‍ കോട്ടുവായിടുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് മറുപടിയുമായി സര്‍ഫറാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോട്ടുവായിടുന്നത് ഒരു കുറ്റകൃത്യമല്ലെന്നും അത് കാണണം ആരെങ്കിലും പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അതൊരു നല്ല കാര്യമല്ലേ എന്നും സര്‍ഫറാസ് ചോദിച്ചു.

'കോട്ടുവായിടുന്നത് ഒരു കുറ്റമല്ല. ഞാന്‍ അത്ര വലിയ പാപമൊന്നും ചെയ്തിട്ടില്ല. അത് കാണണം ആരെങ്കിലും പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അതൊരു നല്ല കാര്യമല്ലേ. ടീമിന്‍റെ പ്രകടനം അത്ര നല്ലതാണെന്ന് വാദിക്കുന്നില്ല. എന്നാല്‍, അതുകൊണ്ട് അവരുടെ കുടുംബങ്ങളെപ്പോലും വേദനിപ്പിക്കുന്നത് ശരിയല്ല. ഒന്നും നോക്കാതെ ഏവരും തോന്നിയത് സോഷ്യല്‍ മീഡിയയില്‍ എഴുതുന്നു. പലപ്പൊഴും അത് വേദനിപ്പിക്കുന്നതായിരിക്കും. അതിനാല്‍ താരങ്ങള്‍ അസ്വസ്ഥരാണ്, അത് സംഭവിക്കാന്‍ പാടില്ല.' സര്‍ഫറാസ് പറയുന്നു.