LiveTV

Live

Cricket

‘ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അത് ബുംറ കാരണമായിരിക്കും, പക്ഷെ...’ ക്ലാര്‍ക്ക് പറയുന്നു

പുതിയ പന്തിൽ മായാജാലങ്ങള്‍ സാധ്യമാക്കാന്‍ ബുംറക്കാവും

‘ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കില്‍ അത് ബുംറ കാരണമായിരിക്കും, പക്ഷെ...’ ക്ലാര്‍ക്ക് പറയുന്നു

ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ അതിന് നിർണായകമാവുക ജസ്പ്രീത് ബുംറയുടെ പ്രകടനമായിരിക്കുമെന്നാണ് മുൻ ഓസിസ് നായകന്‍ മൈക്കിൾ ക്ലാർക്ക്. ബുംറ ഇന്ത്യക്ക് ലോകകപ്പ് നേടുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുകയാണെന്നും ക്ലാർക്ക് പറഞ്ഞു.

‘ബുംറയ്ക്ക് കഴിവും ആരോഗ്യവും കായികക്ഷമതയും വേണ്ടുവോളമുണ്ട്. ഇത് തുടരാനായാൽ ഇന്ത്യക്ക് ലോകകപ്പ് നേടാൻ സാധിക്കും. എന്നാൽ ആസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ ബുംറയ്ക്ക് എത്രമാത്രം തിളങ്ങാനാകുമെന്നത് സംശയമാണ്. അതിന് കാരണം ഡേവിഡ് വാർണറാണ്. ആസ്ട്രേലിയയാണ് കിരീടം സ്വന്തമാക്കുകയാണെങ്കില്‍ വർണറായിരിക്കും നിര്‍ണ്ണായക പങ്ക് വഹിക്കുക.’ ക്ലാർക്ക് പറഞ്ഞു.

പുതിയ പന്തിൽ മായാജാലങ്ങള്‍ സാധ്യമാക്കാന്‍ ബുംറക്കാവും. മധ്യ ഓവറുകളിൽ അധിക പേസ് നൽകി എതിരാളിയെ കുരുക്കാനും ഡെത്ത് ഓവറുകളിൽ സ്പീഡ് യോർകറുകള്‍ എറിയാനും ബുംറക്ക് സാധിക്കും. വിരാട് കോഹ്‌ലിക്ക് ഏതൊരു ഘട്ടത്തിലും വിശ്വസിക്കാന്‍ സാധിക്കുന്ന താരമാണ് ബുംറയെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.