LiveTV

Live

Cricket

പാകിസ്താന് പിന്തുണയുമായി ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിജയപാതയിലേക്ക് തിരിച്ചെത്തിയ പാകിസ്താന്‍ ലോകകപ്പില്‍ തങ്ങളുടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്

പാകിസ്താന് പിന്തുണയുമായി ഗാലറിയില്‍ ഇന്ത്യന്‍ ആരാധകന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

വിജയപാതയിലേക്ക് തിരിച്ചെത്തിയ പാകിസ്താന്‍ ലോകകപ്പില്‍ തങ്ങളുടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പാകിസ്താനെതിരെ തോല്‍വി വഴങ്ങിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാന് ശേഷം ലോകകപ്പില്‍ നിന്നും പുറത്താകുന്ന രണ്ടാമത്തെ ടീമായി.

ലണ്ടനില്‍ പാകിസ്താന്‍ ജനസംഖ്യ കൂടുതലായതിനാലും കളി കാണാന്‍ നാട്ടില്‍ നിന്നും ഒരുപാട് പേര്‍ വന്നതിനാലും ടീമിന് ഗ്രൌണ്ട് സപ്പോര്‍ട്ട് വളരെ കൂടുതലായിരുന്നു. എന്നാല്‍, ഏവരേയും കൌതുകത്തിലാഴ്ത്തിയത് മറ്റൊരു കാഴ്ചയാണ്. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ ഒരു യുവാവ് പാകിസ്താന് പിന്തുണയുമായി ഗാലറിയില്‍ ആവേശം കൊള്ളുന്നുണ്ടായിരുന്നു. അയല്‍ക്കാര്‍ക്ക് പിന്തുണ, കമോണ്‍ പാകിസ്താന്‍ എന്ന കുറിപ്പുമായാണ് ഈ ഇന്ത്യക്കാരന്‍ പാകിസ്താന് പിന്തുണയേകിയത്. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുകയും ചെയ്തു.