LiveTV

Live

Cricket

ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍

ഇന്ത്യയെ പിടിച്ചുകെട്ടിയ അഫ്ഗാന്‍ സ്പിന്‍ നിര ബംഗ്ലാദേശിനെതിരെയും മികച്ച രീതിയില്‍ പന്തെറിഞ്ഞു

ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനാണ് ബംഗ്ലാദേശിന് സാധിച്ചത്. ബംഗ്ലാദേശിന്‍റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍മാരായ ഷക്കീബ് അല്‍ ഹസന്‍റെയും(51) മുഷ്ഫികുര്‍ റഹീമിന്‍റെയും(83) മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. മൊസഡെക്ക് ഹൊസൈനും(35) തമീം ഇഖ്ബാലും(36) മഹ്മുദുള്ളയും(27) മികച്ച പിന്തുണയാണ് ഇവര്‍ക്ക് നല്‍കിയത്.

ഇന്ത്യയെ പിടിച്ചുകെട്ടിയ അഫ്ഗാന്‍ സ്പിന്‍ നിര ബംഗ്ലാദേശിനെതിരെയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നായകന്‍ ഗുലാബ്ദിന്‍ നൈബ് രണ്ടും ദവ്ലാത് സദ്രാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.