LiveTV

Live

Cricket

‘ടഫ് ഗാനിസ്ഥാന്‍’; അഫ്ഗാനെയും ഷമിയെയും പ്രശംസിച്ച് അമൂലിന്‍റെ പുതിയ കാര്‍ട്ടൂണ്‍

അഫ്ഗാന്‍ ടീമിന്‍റെ സ്പോണ്‍സര്‍മാരില്‍ ഒരാളായ അമൂല്‍ ഹാട്രിക് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച മൊഹമ്മദ് ഷമിയെയും പ്രശംസിച്ചു

‘ടഫ് ഗാനിസ്ഥാന്‍’; അഫ്ഗാനെയും ഷമിയെയും പ്രശംസിച്ച് അമൂലിന്‍റെ പുതിയ കാര്‍ട്ടൂണ്‍

അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജയിച്ച് കേറാന്‍ ടീം ഇന്ത്യക്ക് സാധിച്ചു. മത്സരത്തെ ആവേശകൊടുമുടിയിലെത്തിച്ച അഫ്ഗാന്‍ ടീമിന് പ്രശംസയുടെ പ്രവാഹമായിരുന്നു. എപ്പോഴും വ്യത്യസ്തമായ കാര്‍ട്ടൂണുകളിലൂടെ ഏവരെയും അമ്പരപ്പിക്കുന്ന അമൂലും അഫ്ഗാനെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നു. അഫ്ഗാന്‍ ടീമിന്‍റെ സ്പോണ്‍സര്‍മാരില്‍ ഒരാളായ അമൂല്‍ ഹാട്രിക് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച മൊഹമ്മദ് ഷമിയെയും പ്രശംസിച്ചു.

ടഫ് ഗാനിസ്ഥാന്‍ എന്ന ടൈറ്റിലോടെയാണ് കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. ഇന്ത്യക്കായി ഹാട്രിക് നേടിയ മൊഹമ്മദ് ഷമിയും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്. ഷമി കബാബിനൊപ്പം സേവിക്കൂ എന്ന ക്യാപ്ഷനാണ് കാര്‍ട്ടൂണിന് അമൂല്‍ നല്‍കിയിരിക്കുന്നത്. ഷമിയുടെ ഹാട്രിക്കിലൂടെ ധീരരായ അഫ്ഗാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കി എന്ന് അമൂല്‍ ടോപ്പിക്കലില്‍ എഴുതിയിരിക്കുന്നു. കാര്‍ട്ടൂണിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്.