LiveTV

Live

Cricket

‘കിങ്ങ് കാര്‍ലോ, കരയരുത്... നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി’

ലക്ഷ്യത്തിനും ബൌണ്ടറി ലൈനിന്‍റെ 12 ഇഞ്ച് അകലെക്കുമിടയില്‍ വീണുപോയ വിന്‍റീസ് വിജയം സാക്ഷ്യം വഹിച്ചത് കളിക്കളത്തില്‍ പൊഴിഞ്ഞ കാര്‍ലോയുടെ കണ്ണീരിനു കൂടിയായിരുന്നു

‘കിങ്ങ് കാര്‍ലോ, കരയരുത്... നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി’

2019 ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന ന്യൂസിലാന്‍റ് വെസ്റ്റ് ഇന്‍റീസ് പോരാട്ടം. മുനയൊടിഞ്ഞ കീവി നിരയെ മികച്ച സ്കോറിലേക്ക് നയിച്ചത് നായകന്‍ കെയിന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അഞ്ച് റണ്‍സ് അകലെ വീണെങ്കിലും കരീബിയന്‍ പട നടത്തിയത് മികച്ച പ്രകടനമായിരുന്നു. അതിന് കാരണം കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്ന ഒറ്റയാള്‍ പോരാളിയുടെ മാസ്മരിക പ്രകടനമായിരുന്നു. 292 എന്ന സ്കോര്‍ പിന്തുടര്‍ന്ന വിന്‍റീസ് 164 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന പരിതാപകരമായ സ്ഥിതിയില്‍ നിന്ന് 286 എന്ന സ്കോറിലേക്ക് എത്തിച്ചത് അദ്ദേഹത്തിന്‍റെ പ്രകടനമായിരുന്നു. ലക്ഷ്യത്തിനും ബൌണ്ടറി ലൈനിന്‍റെ 12 ഇഞ്ച് അകലെക്കുമിടയില്‍ വീണുപോയ വിന്‍റീസ് വിജയം സാക്ഷ്യം വഹിച്ചത് കളിക്കളത്തില്‍ പൊഴിഞ്ഞ കാര്‍ലോയുടെ കണ്ണീരിനു കൂടിയായിരുന്നു.

82 പന്തില്‍ നിന്നും ഒമ്പത് ബൌണ്ടറികളും അഞ്ച് സിക്സറുകളും പറത്തി 101 റണ്‍സ് ബ്രാത്‍വൈറ്റ് അടിച്ചെടുത്തു. ആ ഒറ്റയാള്‍പോരാട്ടത്തെ പ്രകീര്‍ത്തിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഇന്ത്യ അഫ്ഗാന്‍ പോരാട്ടവും കീവി വിന്‍റീസ് പോരാട്ടവുംകൊണ്ട് ഈ ലോകകപ്പിലെ മികച്ച ദിനമായി ഇന്നലെയെ വാഴ്ത്തപ്പെടുന്നു. ക്രിക്കറ്റ് നിരൂപകരും സീനിയര്‍ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.