LiveTV

Live

Cricket

നായകന് പിഴ

ജസ്പ്രിത് ബുംറയെറിഞ്ഞ ഇരുപത്തിയൊമ്പതാം ഓവറിലാണ് വിവാദങ്ങള്‍ക്കിടയായ സംഭവം

നായകന് പിഴ

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഐ.സി.സി പിഴയിട്ടു, മാച്ച് ഫീയുടെ 25 ശതമാനമാണ് കോഹ്‌ലി പിഴയൊടുക്കേണ്ടത്.

ജസ്പ്രിത് ബുംറയെറിഞ്ഞ ഇരുപത്തിയൊമ്പതാം ഓവറിലാണ് വിവാദങ്ങള്‍ക്കിടയായ സംഭവം. റഹ്മത്തുള്ളയ്ക്കെതിരായ എല്‍.ബി.ഡബ്ല്യു അപ്പീലില്‍ നായകന്‍ പരിധിവിട്ടു, മത്സരം നിയന്ത്രിച്ച അലിം ദാറിനെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ഐ.സി.സിയുടെ കണ്ടെത്തല്‍. മാച്ച് ഫീയുടെ 25 ശതമാനം പിഴയും അച്ചടക്ക രേഖകളില്‍ ഒരു ഡീമെറിറ്റ് പോയിന്റുമാണ് ഇപ്പോള്‍ കോഹ്‌ലിക്ക് വിധിച്ചിരിക്കുന്നത്. നിലവില്‍ കോഹ്‌ലിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റുണ്ട്.