LiveTV

Live

Cricket

പാകിസ്താനോടും തോറ്റു, ദക്ഷിണാഫ്രിക്ക പുറത്ത്

ജയത്തോടെ പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു.

പാകിസ്താനോടും തോറ്റു, ദക്ഷിണാഫ്രിക്ക പുറത്ത്

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് ജയം. 49 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. ജയത്തോടെ പാകിസ്താന്‍ സെമി സാധ്യത നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 308 റണ്‍സ്. ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖും ഫഖര്‍ സമാനും 44 റണ്‍സ് വീതം നേടി തുടക്കം നന്നാക്കി.

69 റണ്‍സ് നേടി ബാബര്‍ അസം പിടിച്ചുനിന്നെങ്കിലും ഹഫീസ് വേഗം മടങ്ങി. എന്നാല്‍ ഹാരിസ് സൊഹൈല്‍ 59 പന്തില്‍ 89 റണ്‍സുമായി പാക് ഇന്നിങ്സിന് വേഗത കൂട്ടി. അവസാന നിമിഷം വിക്കറ്റുകള്‍ വേഗത്തില്‍ വീണു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിടി മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിക്കറ്റ് നേടി. 309 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പാക് ബൌളര്‍മാര്‍ നിലംപരിശാക്കി. 63 റണ്‍സുമായി നായകന്‍ ഫാഫ് ഡ്യൂപ്ലസിസ്, 47 റണ്‍സെടുത്ത ഡീ കോക്ക് എന്നിവര്‍ മാത്രം തുടക്കത്തില്‍ തിളങ്ങി.

അവസാന നിമിഷം ഫെലുക്വായോ 46 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വന്നു. പാകിസ്താനായി വഹാബ് റിയാസ്, ഷദാബ് ഖാന്‍ എന്നിവര്‍ മൂന്നും മുഹമ്മദ് ആമിര്‍ രണ്ടും വിക്കറ്റ് നേടി. ജയത്തോടെ പാകിസ്താന്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ഹാരിസ് സുഹൈല്‍ ആണ് കളിയിലെ താരം.