LiveTV

Live

Cricket

ഹാട്രിക്ക് നേടും മുമ്പ് ധോണി പറഞ്ഞതെന്ത്? ഷമി വെളിപ്പെടുത്തുന്നു

ചേതന്‍ ശര്‍മ്മക്ക് ശേഷം ലോകകപ്പില്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൌളറും ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഒമ്പതാമത്തെ താരവുമായി ഷമി മാറി

ഹാട്രിക്ക് നേടും മുമ്പ് ധോണി  പറഞ്ഞതെന്ത്? ഷമി വെളിപ്പെടുത്തുന്നു

അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവര്‍ എറിഞ്ഞ മൊഹമ്മദ് ഷമി ഹാട്രിക്ക് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 40 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി ചേതന്‍ ശര്‍മ്മക്ക് ശേഷം ലോകകപ്പില്‍ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൌളറും ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഒമ്പതാമത്തെ താരവുമായി ഷമി മാറി. എന്നാല്‍ ഈ അസുലഭ മുഹൂര്‍ത്തിന് മുമ്പ് വിക്കറ്റിന് പിറകില്‍ നില്‍ക്കുന്ന ധോണി ഷമിയിലേക്ക് ഓടി വരുകയും സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനും ഇത് ഹാട്രിക് നേടാനുള്ള വലിയ അവസരമാണെന്നും ധോണി ഷമിയോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തുന്നു. കളിക്ക് ശേഷം സംസാരിക്കുകയായിരുന്നു ഷമി.

പ്ലാന്‍ വളരെ സിംപിളായിരുന്നു. മഹി ബായിയും യോര്‍ക്കര്‍ മാത്രമെറിയാന്‍ പറഞ്ഞിരുന്നു. യോര്‍ക്കറല്ലാതെ മറ്റൊന്നും പരീക്ഷിക്കണ്ടയെന്നും ഹാട്രിക് നേടാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തന്നെ ഞാന്‍ പിന്തുടരുകയും ചെയ്തു. ഷമി പറഞ്ഞു.