LiveTV

Live

Cricket

അഫ്ഗാനിസ്താനെതിരായ മത്സരം; കോഹ്‌ലിയെ കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ് 

ഇന്നത്തെ മത്സരത്തില്‍ തന്നെ അത് സാധ്യമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ എന്നിവരെയാണ് കോഹ്‌ലി മറികടക്കുക

അഫ്ഗാനിസ്താനെതിരായ മത്സരം; കോഹ്‌ലിയെ  കാത്തിരിക്കുന്നതൊരു റെക്കോര്‍ഡ് 

ലോകകപ്പില്‍ അഫ്ഗാനിസ്താനതെിരെ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തൊരു റെക്കോര്‍ഡ് നേട്ടം. 104 റണ്‍സ് അകലെയാണ് ഈ നേട്ടം. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് 104 റണ്‍സ് അകലെ കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ തന്നെ അത് സാധ്യമാകുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ എന്നിവരെയാണ് കോഹ്‌ലി മറികടക്കുക.

ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ച റെക്കോര്‍ഡ് നിലവില്‍ സച്ചിന്റെയും ലാറയുടെയും പേരിലാണ്. ഇരുവരും 453 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ കോഹ്‌ലി എല്ലാ ഫോര്‍മാറ്റിലുമായി നേടിയിരിക്കുന്നത് 19,896 റണ്‍സാണ്. ഏകദിനത്തില്‍ 222 ഇന്നിങ്‌സ്, ടെസ്റ്റില്‍ 131 ഇന്നിങ്‌സ്, ട്വന്റി 20 യില്‍ 62 ഇന്നിങ്‌സ് എന്നിവയില്‍ നിന്നാണ് കോഹ്‌ലി ഈ റണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 415 ഇന്നിങ്‌സുകളാണ് കോഹ്‌ലി ബാറ്റ് ചെയ്തിട്ടുള്ളത്. ഇന്നത്തെ ഏകദിനത്തില്‍ നിന്ന് 104 റണ്‍സ് നേടിയാല്‍ സച്ചിനേക്കാളും ലാറയേക്കാളും 37 ഇന്നിങ്‌സുകള്‍ കുറവ് കളിച്ചുകൊണ്ട് 20,000 റണ്‍സ് നേടുന്ന താരമാകാനും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വിരാടിന് സാധിക്കും.