LiveTV

Live

Cricket

നായകന്‍റെ ഒറ്റയാള്‍ പോരാട്ടം; കീവികള്‍ക്ക് മികച്ച സ്കോര്‍

ഷെല്‍ഡന്‍ കോട്രല്‍ കരീബിയന്‍ പടക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി

നായകന്‍റെ ഒറ്റയാള്‍ പോരാട്ടം; കീവികള്‍ക്ക് മികച്ച സ്കോര്‍

നായകന്‍ കെയിന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ വെസ്റ്റ് ഇന്‍റീസിനെതിരെ ന്യൂസിലാന്‍റ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. ഏഴ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരും നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യരായി മടങ്ങിയപ്പോള്‍ കീവികള്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍, തുടക്കത്തില്‍ തന്നെ തകര്‍ന്ന അവരെ നായകന്‍ കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. 154 പന്തുകളില്‍ നിന്നും 148 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ടീമിനെ 264 എന്ന സ്കോറില്‍ വില്യംസണ്‍ എത്തിച്ചിരുന്നു. വില്യംസണിന് മികച്ച പിന്തുണയേകിയ റോസ് ടെയിലര്‍(69) ഒഴിച്ചാല്‍ ആരും കീവി നിരയില്‍ തിളങ്ങിയില്ല. ഷെല്‍ഡന്‍ കോട്രല്‍ കരീബിയന്‍ പടക്കായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബ്രാത്ത്‍വെയിറ്റ് രണ്ടും ക്രിസ് ഗെയില്‍ ഒരു വിക്കറ്റും വീഴ്ത്തി.