LiveTV

Live

Cricket

ഞെട്ടി ഇംഗ്ലണ്ട്; ഇങ്ങനെയും തോല്‍ക്കും 

ശ്രീലങ്കയ്ക്കെതിരെ ജയിച്ചാല്‍ സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാമായിരുന്ന ഇംഗ്ലണ്ടിന് ഇനി സെമി ടിക്കറ്റിനായി ആസ്ത്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ വമ്പന്മാരോട് മത്സരിച്ച് ജയം നേടേണ്ടിവരും.

ഞെട്ടി ഇംഗ്ലണ്ട്; ഇങ്ങനെയും തോല്‍ക്കും 

കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇംഗ്ലണ്ടിന് ശ്രീലങ്കയ്ക്കെതിരെയുള്ള തോല്‍വിയിലൂടെ കനത്ത തിരിച്ചടിയാണ് കിട്ടിയത്. ശ്രീലങ്കയെ 232 റണ്‍സിന് ഒതുക്കിയെങ്കിലും ചെറിയ വിജയലക്ഷ്യം പിന്തുടരുന്നതില്‍ ബാറ്റിങ് നിര പരാജയപ്പെടുകയായിരുന്നു.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് പാകിസ്താനാടാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. അതും 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 334 വരെ സ്കോര്‍ ചെയ്ത ശേഷം. ജയിച്ച കളികളിലെല്ലാം ഇംഗ്ലണ്ടിന്റെ വന്യമായ ബാറ്റിങ് കരുത്ത് വെളിവാകുകയും ചെയ്തു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇതുവരെ മികവിലേക്കെത്താതിരുന്ന ശ്രീലങ്കയ്ക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പെരുമ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും അവസാന നിമിഷം വരെ പോരാടിയ ബെന്‍ സ്റ്റോക്സിന്റെയും പ്രകടനങ്ങള്‍ മാത്രമാണ് ആശ്വാസം. ബൗളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ ബാറ്റിങ് നിര പാളിയത് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ശ്രീലങ്കയ്ക്കെതിരെ ജയിച്ചാല്‍ സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാമായിരുന്ന ഇംഗ്ലണ്ടിന് ഇനി സെമി ടിക്കറ്റിനായി ആസ്ത്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നീ വമ്പന്മാരോട് മത്സരിച്ച് ജയം നേടേണ്ടിവരും.