LiveTV

Live

Cricket

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞും ബാറ്റ് വീശിയും കുരുന്നുകള്‍; വീഡിയോ

ഇന്ത്യന്‍ ടീം അംഗങ്ങളുമായി ബാറ്റ് ചെയ്തും പന്തെറിഞ്ഞും ഓട്ടോഗ്രാഫ് വാങ്ങിയും അവര്‍ ആഘോഷിച്ചു

ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞും ബാറ്റ് വീശിയും കുരുന്നുകള്‍; വീഡിയോ

സതാംപ്ടണിലെ സ്പ്രിങ്ങ്ഹില്‍ സ്കൂളിലെ 30 വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ സ്വപ്നതുല്യമായ ദിനമായിരുന്നു. ഇംഗ്ലണ്ട് & വെയില്‍സ് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രത്യേക പരിപാടിയുടെ ഭാഗമായി ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുമായി ഒരു ദിവസം ചിലവഴിക്കാമെന്നതിന്‍റെ ഭാഗമായി ഇന്നലെ അവര്‍ ടീം ഇന്ത്യക്കൊപ്പം ചിലവഴിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം അംഗങ്ങളുമായി ബാറ്റ് ചെയ്തും പന്തെറിഞ്ഞും ഓട്ടോഗ്രാഫ് വാങ്ങിയും അവര്‍ ആഘോഷിച്ചു. എല്ലാ കുട്ടികളും കാണാന്‍ കൂടുതല്‍ ആഗ്രഹിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായിരുന്നു. കോഹ്‍ലി അത് അവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പ് വരുത്താന്‍ പരമാവധി ശ്രദ്ധിക്കുകയും ചെയ്തു.

തന്‍റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളായ വിരാട് കോഹ്‍ലിയുടെയും എം.എസ് ധോണിയുടെയും ഓട്ടേഗ്രാഫ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഒമ്പത് വയസ്സുകാരന്‍ ശിവെന്‍ കുമാര്‍. ബാറ്റ്സ്മാന്‍ ആവാന്‍ ആഗ്രഹം പ്രകടിപ്പിച്ച ശിവെന്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൌളര്‍ ജസ്പ്രിത് ബുംറയാണെന്നും പറഞ്ഞു.