LiveTV

Live

Cricket

ശ്രീലങ്കക്ക് അട്ടിമറി വിജയം

ടൂര്‍ണ്ണമെന്‍റിലെ ലങ്കയുടെ രണ്ടാം ജയവും ഇംഗ്ലണ്ടിന്‍റെ രണ്ടാം തോല്‍വിയും

ശ്രീലങ്കക്ക് അട്ടിമറി വിജയം

ലോകകപ്പില്‍ ശ്രീലങ്കക്ക് അട്ടിമറി വിജയം. ഇംഗ്ലണ്ടിനെതിരെ 20 റണ്‍സ് ജയമാണ് ലങ്ക സ്വന്തമാക്കിയത്. 85 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിന്‍റെ പ്രകടനത്തോടെ ഭേദപ്പെട്ട സ്കോറിലേക്ക് ചലിച്ച ശ്രീലങ്ക തീ പാറുന്ന ബൌളിങ്ങ് പ്രകടത്തിലൂടെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ബെന്‍ സ്ട്രോക്സ്(82*), ജോ റൂട്ട്(57), ഇയോണ്‍ മോര്‍ഗന്‍(21) എന്നിവര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലങ്കന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് 212ല്‍ ഏവരും പുറത്താവുകയായിരുന്നു. ലസിത് മലിങ്ക നാല് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് പടയോട്ടത്തിന് വിലങ്ങിട്ടു. വിജയം ഇംഗ്ലണ്ടിന്‍റെ കൈയ്യരികില്‍ വന്നിരിക്കെ ദനഞ്ചയ ഡി സില്‍വ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ തളച്ചു. അവസാനം ഇസുരു ഉഡാന രണ്ട് വിക്കറ്റുകളും പിഴിതെറിഞ്ഞ് ലങ്കന്‍ പടയോട്ടം പൂര്‍ത്തിയാക്കി. ടൂര്‍ണ്ണമെന്‍റിലെ ലങ്കയുടെ രണ്ടാം ജയവും ഇംഗ്ലണ്ടിന്‍റെ രണ്ടാം തോല്‍വിയും.

നേരത്തെ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിരുന്നു. അവിശ്ക ഫെര്‍ണാണ്ടോയും(49) കുശാല്‍ മെന്‍റിസും(46) രണ്ട് വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായതിന് ശേഷം ശ്രീലങ്കക്ക് പുതുജീവനേകി എന്നാല്‍ ഇരുവരും മടങ്ങിയതോടെ ലങ്ക വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ആഞ്ചലോ മാത്യൂസിന്‍റെ പ്രകടനമാണ് ശ്രീലങ്കയെ വലിയ തകര്‍ച്ചയില്‍ നിന്നും കര കയറ്റിയത്. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ഇംഗ്ലീഷ് ബൌളിങ്ങ് നിരയില്‍ തിളങ്ങി. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദില്‍ റഷീദ് രണ്ട് വിക്കറ്റുകള്‍ നേടി.