LiveTV

Live

Cricket

പത്ത് നല്ല ദിവസങ്ങളല്ല, ഒരു മോശം ദിവസമാണ് ആളുകള്‍ക്ക് ഓര്‍ക്കാനിഷ്ടം- റാഷിദ് ഖാന്‍

മത്സരത്തിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് റാഷിദിന് നേരിടേണ്ടി വന്നത്

പത്ത് നല്ല ദിവസങ്ങളല്ല, ഒരു മോശം ദിവസമാണ് ആളുകള്‍ക്ക് ഓര്‍ക്കാനിഷ്ടം- റാഷിദ് ഖാന്‍

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ 150 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷ് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ 71 പന്തുകളില്‍ നിന്നും 148 റണ്‍സ് നേടി ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ നാലാമത്തെ സെഞ്ച്വറി കുറിച്ചപ്പോള്‍ അഫ്ഗാന്‍റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ അത്ര സുഖമല്ലാത്ത ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഒമ്പത് ഓവറില്‍ 110 റണ്‍സ് വിട്ടുകൊടുത്ത റാഷിദ് ലോകകപ്പിലെ ഏറ്റവും മോശം ബൌളിങ്ങ് പ്രകടനം എന്ന ഖ്യാദി സ്വന്തമാക്കി.

മത്സരത്തിന് ശേഷം വലിയ വിമര്‍ശനങ്ങളാണ് റാഷിദിന് നേരിടേണ്ടി വന്നത്. അതിനെതിരെ പ്രതികരണവുമായി റാഷിദും രംഗത്ത് വന്നു. ആ മത്സരത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കുന്നില്ല. പത്ത് നല്ല ദിവസങ്ങളെക്കാള്‍ ഒരു മോശം ദിവസമാണ് ആളുകള്‍ക്ക് ഓര്‍ക്കാനിഷ്ടം. തെറ്റുകള്‍ കണ്ടെത്തുകയും അത് തിരുത്തുകയും ചെയ്യും. ഏകദിന റാങ്കിങ്ങില്‍ മൂന്നാമതും ടി20 ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന ലെഗ് സ്പിന്നര്‍ പറഞ്ഞു.