LiveTV

Live

Cricket

വീണ്ടും വാര്‍ണര്‍ വെടിക്കെട്ട് - വീഡിയോ

പതിവിന് വിപരീതമായി പതിഞ്ഞ തുടക്കം. ആദ്യ 22 പന്തില്‍ വാര്‍ണര്‍ നേടിയത് 13 റണ്‍സ്. പതിയെ ഇന്നിങ്സിന്റെ വേഗത കൂട്ടിയ ഓസീസ് ഓപ്പണര്‍ 55 ാം പന്തില്‍ അര്‍ധ ശതകം പിന്നിട്ടു

വീണ്ടും വാര്‍ണര്‍ വെടിക്കെട്ട് - വീഡിയോ

ലോകകപ്പില്‍ വീണ്ടും വാര്‍ണര്‍ ഷോ. 147 പന്തില്‍ നിന്നാണ് വാര്‍ണര്‍ 166 റണ്‍സെടുത്തത്. ഈ ലോകകപ്പില്‍ വാര്‍ണറുടെ രണ്ടാം സെഞ്ച്വറിയാണിത്. റണ്‍വേട്ടയിലും ഓസീസ് ഓപ്പണറാണ് മുന്നില്‍.

പതിവിന് വിപരീതമായി പതിഞ്ഞ തുടക്കം. ആദ്യ 22 പന്തില്‍ വാര്‍ണര്‍ നേടിയത് 13 റണ്‍സ്. പതിയെ ഇന്നിങ്സിന്റെ വേഗത കൂട്ടിയ ഓസീസ് ഓപ്പണര്‍ 55 ാം പന്തില്‍ അര്‍ധ ശതകം പിന്നിട്ടു. 110 ാം പന്തില്‍ ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി കുറിച്ചു, പക്ഷെ അടുത്ത 50 റണ്‍സിന് വേണ്ടി വന്നത് 29 പന്തുകള്‍. പതിവുതാളത്തിലേക്ക് വാര്‍ണര്‍ എത്തിയതോടെ ആരാധകര്‍ ഇരട്ട ശതകം പ്രതീക്ഷിച്ചു.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

സൌമ്യ സര്‍ക്കാരിന്റെ പന്തില്‍ റൂബല്‍ ഹുസൈന് വിക്കറ്റ് നല്‍കുന്പോള്‍ 147 പന്തില്‍ 166 റണ്‍സ്. 14 ഫോറും 5 സിക്സറും ആ ഇന്നിങ്സിന് ചാരുത നല്‍കി. 6 മത്സരങ്ങളില്‍ നിന്ന് 447 റണ്‍സാണ് വാര്‍ണര്‍ ഇതുവരെ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.