LiveTV

Live

Cricket

വിജയം തന്നെയാണ് ലക്ഷ്യം, ടീമിന്‍റെ മോശം പ്രകടനത്തില്‍ മെസി പറയുന്നു....

രണ്ടു മത്സരവും ജയിച്ച് ആറു പോയിന്റുമായി കൊളംബിയയും രണ്ടു സമനിലയുമായി പരഗ്വായുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്.

വിജയം തന്നെയാണ് ലക്ഷ്യം, ടീമിന്‍റെ മോശം പ്രകടനത്തില്‍ മെസി പറയുന്നു....

ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയില്ലെങ്കിൽ മെസിയുടെ അര്‍ജന്‍റീന പുറത്തുപോകേണ്ടിവരും. എന്നാല്‍ തോറ്റുകൊടുക്കാന്‍ അര്‍ജന്‍റീന തയ്യാറല്ല. നായകന്‍ മെസിയും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. അടുത്ത മത്സരത്തില്‍ ഖത്തറിനെ തോല്‍പിക്കാനാവുമെന്ന് മെസി പറയുന്നു.

ഖത്തറിനെതിനെ വിജയിക്കേണ്ടത് ടീമിന് അനിവാര്യമാണ്. ടീം അംഗങ്ങള്‍ക്കിടയില്‍ നല്ല ആത്മവിശ്വാസമുണ്ട്, ടീമിനെ വേണ്ട രീതിയിൽ ഒരുക്കുകയെന്നതാണ് ഇനി ചെയ്യാനുള്ളത്. ഒരു മത്സരത്തിലെങ്കിലും ജയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്, മികച്ച പ്രകടനം നടത്തി അടുത്ത ഘട്ടത്തിലെത്തുക എന്നതാണ് അർജൻറീന ലക്ഷ്യമിടുന്നതെന്നും മെസി പറഞ്ഞു.

ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ പിന്നിലുള്ളത്. രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയയാണ് മുന്നില്‍. രണ്ട് പോയിന്റുമായി പരാഗ്വെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. അർജന്‍റീനക്കും ഖത്തറിനും ഒരു പോയിന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന പിന്നിലാണ്. അതു കൊണ്ടു തന്നെ അടുത്ത മത്സരത്തിലെ സമനില പോലും അർജന്റീനക്ക് ക്ഷീണമാണ്.