LiveTV

Live

Cricket

ധവാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്, പന്ത് ടീമില്‍

ഋഷഭ് പന്താണ് ധവാന്റെ പകരക്കാരനായി ടീമിലെത്തിയത്.

ധവാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്, പന്ത് ടീമില്‍

പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പ് ടീമില്‍ നിന്നും പുറത്ത്. കുറഞ്ഞത് രണ്ട് ആഴ്ച്ചയെങ്കിലും പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനെ തുടര്‍ന്നാണ് ധവാന്‍ ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ധവാനെ 10-12 ദിവസം നിരീക്ഷിച്ചതിന് ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നായിരുന്നു ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍ നേരത്തെ അറിയിച്ചിരുന്നത്. ധവാനെപോലെ മികച്ച കളിക്കാരനെ ലോകകപ്പില്‍ പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്ന സൂചനകളാണ് മാധ്യമങ്ങള്‍ക്ക് ബംഗാര്‍ നല്‍കിയിരുന്നത്. മഴമൂലം തടസപ്പെട്ട ന്യൂസിലന്റിനെതിരായ ഇന്ത്യയുടെ മത്സര ദിനത്തിലായിരുന്നു ബംഗാര്‍ ഇക്കാര്യം അറിയിച്ചിരുന്നത്.

Also read: കളിയല്ല, ധവാന്‍ ‘കവിതയെഴുതുകയാണ്’

Also read: ബാറ്റുമായി പന്ത് ഇംഗ്ലണ്ടിലേക്ക്

ആസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് വിരലില്‍ കൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തില്‍ 109 പന്തില്‍ 117 റണ്ണടിച്ച് ധവാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരശേഷം എടുത്ത എക്‌സ് റേയില്‍കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാല്‍ സി.ടി സ്‌കാനില്‍വിരലിന് പരിക്കേറ്റതായി തെളിഞ്ഞതോടെ കൂടുതല്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഋഷഭ് പന്താണ് ധവാന്റെ പകരക്കാരനായി ടീമിലെത്തിയത്. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് മാഞ്ചസ്റ്ററിലെത്തി പന്ത് ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.