LiveTV

Live

Cricket

ട്വിറ്ററില്‍ റെക്കോഡ് തീര്‍ത്ത് ഇന്ത്യ പാക് മത്സരം

ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ വന്ന ഏകദിന മത്സരമെന്ന റെക്കോഡും ഇന്ത്യ പാകിസ്താന്‍ മത്സരം സ്വന്തമാക്കി.

ട്വിറ്ററില്‍ റെക്കോഡ് തീര്‍ത്ത് ഇന്ത്യ പാക് മത്സരം

ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചു നടന്ന മത്സരം ഏകപക്ഷീയമായാണ് കോഹ്‌ലിയും സംഘവും ജയിച്ചു കയറിയത്. ഇത് ഏഴാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്താനെ ഇന്ത്യ തോല്‍പിക്കുന്നത്.

ട്വിറ്ററില്‍ റെക്കോഡ് തീര്‍ത്ത് ഇന്ത്യ പാക് മത്സരം

മൈതാനത്ത് മാത്രമല്ല സോഷ്യല്‍മീഡിയയിലും ഇന്ത്യ പാകിസ്താന്‍ മത്സരം തരംഗം തീര്‍ത്തു. ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ വന്ന ഏകദിന മത്സരമെന്ന റെക്കോഡും ഇന്ത്യ പാകിസ്താന്‍ മത്സരം സ്വന്തമാക്കി. ഈ മത്സരവുമായി ബന്ധപ്പെട്ട് 29 ലക്ഷം ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മത്സരവുമായി ബന്ധപ്പെട്ട് #TeamIndia #WeHaveWeWill തുടങ്ങിയ ഹാഷ് ടാഗുകളാണ് കൂടുതലും പ്രചരിച്ചത്.

കളിക്കാരില്‍ ഏറ്റവുംകൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ടത് വിരാട് കോഹ്‌ലിയുടെ പേരായിരുന്നു. പാകിസ്താനെതിരായ മത്സരത്തില്‍ 11000 റണ്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന താരമായും കോഹ്‌ലി മാറിയിരുന്നു. 140 റണ്‍ നേടിയ ഓപണര്‍ രോഹിത് ശര്‍മ്മയുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമായി. ട്വീറ്റുകളില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറി ആഘോഷമായിരുന്നു ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത്.