LiveTV

Live

Cricket

ആറു റണ്‍സിന് എല്ലാവരും പുറത്ത്; അതും ടി20യില്‍

വനിതാ ക്രിക്കറ്റില്‍ റുവാണ്ടക്കെതിരെയാണ് മാലി ബാറ്റ്‌സ്മാന്മാര്‍ കളിമറന്നത്.

ആറു റണ്‍സിന് എല്ലാവരും പുറത്ത്; അതും ടി20യില്‍

അന്താരാഷ്ട്ര ടി20യില്‍ കുറഞ്ഞ സ്‌കോര്‍ കുറിച്ച് മാലി. വനിതാ ക്രിക്കറ്റില്‍ റുവാണ്ടക്കെതിരെയാണ് മാലി ബാറ്റ്‌സ്മാന്മാര്‍ കളിമറന്നത്. മറുപടി ബാറ്റിങില്‍ റുവാണ്ടക്ക് നാല് പന്തെ നേരിടേണ്ടി വന്നുള്ളൂ. പത്ത് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.

ടി20യില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ശേഷിക്കെ ജയിക്കുന്ന ടീമെന്ന റെക്കോഡും ഇനി റുവാണ്ടക്കാണ്. റുവാണ്ടയില്‍ നടന്ന ക്വിബുക വനിതാ ടി20 ടൂര്‍ണമെന്റില്‍ ആയിരുന്നു കുറഞ്ഞ ടോട്ടല്‍.

ഏറ്റവും രസകരമായ സംഗതി ഈ ആറു റണ്‍സില്‍ അഞ്ചും എക്സ്ട്രാ ആയിരുന്നു എന്നാണ്. രണ്ട് ബൈയും രണ്ട് ലെഗ് ബൈയും ഒരു വൈഡും. ശേഷിക്കുന്ന ഒരു റണ്‍ നേടിയത് ഓപ്പണര്‍ മറിയം സമാകെയാണ്. കഴിഞ്ഞ വര്‍ഷം എല്ലാ അംഗരാജ്യങ്ങളുടേയും ടി20 മത്സരങ്ങള്‍ക്ക് ഐ.സി.സി അന്താരാഷ്ട്ര പദവി നല്‍കിയിരുന്നു.