LiveTV

Live

Cricket

കൊഹ്‍ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യ- ഓസീസ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. 

കൊഹ്‍ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യ- ആസ്ട്രേലിയ മത്സരത്തിനിടെ തന്ന കൂവിയ ആരാധകരെ വിലക്കിയ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്. മാന്യമായ സമീപനമാണ് കൊഹ്‌ലിയില്‍ നിന്നുണ്ടായതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

ഇന്ത്യ- ഓസീസ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചതിയനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നായകന്‍ കാണികളെ ശാസിച്ചു. ഇത്തരം അധിക്ഷേപങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നും കളിയില്‍ മാത്രമാണ് ശ്രദ്ധയെന്നും സ്മിത്ത് വ്യക്തമാക്കി.

ആസ്ട്രേലിയന്‍ നായക സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സ്മിത്ത് പറയുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട സ്മിത്ത് ലോകകപ്പിന് തൊട്ടുമുന്പാണ് ടീമില്‍‍ തിരിച്ചെത്തിയത്.