LiveTV

Live

Cricket

ശാക്കിബ് അല്‍ഹസന്‍, ബംഗ്ലാ കടുവകളിലെ അപകടകാരി

നാല് ഇന്നിങ്സുകള്‍, രണ്ട് സെഞ്ച്വറി, രണ്ട് അര്‍ധ സെഞ്ച്വറി... ആകെ 384 റണ്‍സ്. ശാക്കിബ് അല്‍ഹസന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിക്കുകയാണ്.

ശാക്കിബ് അല്‍ഹസന്‍, ബംഗ്ലാ കടുവകളിലെ അപകടകാരി

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരു പോലെ തിളങ്ങുകയാണ് ബംഗ്ലാദേശ് താരം ശാക്കിബ് അല്‍ഹസന്‍. 384 റണ്‍സോടെ ഈ ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തിയിരിക്കുകയാണ് ശാക്കിബ്. അതിനിടെ ഏകദിനത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് താരമായും ശാക്കിബ് അല്‍ഹസന്‍ മാറി.

നാല് ഇന്നിങ്സുകള്‍, രണ്ട് സെഞ്ച്വറി, രണ്ട് അര്‍ധ സെഞ്ച്വറി... ആകെ 384 റണ്‍സ്. ശാക്കിബ് അല്‍ഹസന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിക്കുകയാണ്. ആദ്യ മത്സരത്തില്‍ 75, പിന്നെ 64, ഇംഗ്ലണ്ടിനെതിരെ 121, ഇതാ വിന്‍ഡീസിനെതിരെ 124. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും ഇനി ശാക്കിബിന് സ്വന്തം. മറികടന്നത് 2015ല്‍ ആറ് മത്സരങ്ങളില്‍ നിന്ന് 365 റണ്‍സ് നേടിയ മഹമ്മദുള്ളയുടെ റെക്കോര്‍ഡ്.

ഏകദിനത്തില്‍ 202 മത്സരങ്ങളിലെ 190 ഇന്നിങ്സുകളില്‍ നിന്നാണ് താരം 6000 റണ്‍സ് അടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് താരം. ബൗളിങ്ങിലും മോശമാക്കുന്നില്ല. നാല് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം അഞ്ച് വിക്കറ്റ്. ഇന്നലെയും നേടി നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍. ഓള്‍റൗണ്ടര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതാണ് ശാക്കിബ്. അതിന് അടിവരയിടുന്ന സ്വപ്‌ന തുല്യമായ പ്രകടനം തുടരുകയും ചെയ്യുന്നു.