LiveTV

Live

Cricket

തോമസിന്റെ ഭാഗ്യം... ‘ഹിറ്റ് വിക്കറ്റാ’യിട്ടും ഔട്ട് ആകാതെ വിന്‍ഡീസ് താരം

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ നാല്‍പ്പത്തിയൊന്‍പതാം ഓവര്‍. ഷോട്ടിന് ശ്രമിച്ച ഒഷെയ്ന്‍ തോമസിനെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്.

തോമസിന്റെ ഭാഗ്യം... ‘ഹിറ്റ് വിക്കറ്റാ’യിട്ടും ഔട്ട് ആകാതെ വിന്‍ഡീസ് താരം

ബംഗ്ലാദേശ് - വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെ അപൂര്‍വമായ ഒരു സംഭവം ഉണ്ടായി. വിന്‍ഡീസ് താരം ഒഷെയ്ന്‍ തോമസിന്റെ ബാറ്റ് തട്ടി ബെയ്ല്‍സ് നിലത്ത് വീണു. ഹിറ്റ് വിക്കറ്റായിട്ടും താരം പുറത്തായില്ല. മൂന്നാം അമ്പയര്‍ നോട്ടൌട്ട് വിളിച്ചു.

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ നാല്‍പ്പത്തിയൊന്‍പതാം ഓവര്‍. ഷോട്ടിന് ശ്രമിച്ച ഒഷെയ്ന്‍ തോമസിനെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. തോമസിന്റെ ബാറ്റ് കറങ്ങി സ്റ്റംപില്‍ തട്ടുന്നു. ബെയ്ല്‍സ് ഇളകി താഴെ വീണു. ബംഗ്ലാ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. തീരുമാനം മൂന്നാം അംപയറിന് വിട്ടു. പലതവണ റീപ്ലേ കണ്ട്, മൂന്നാം അംപയര്‍ വിധിച്ചു, നോട്ടൌട്ട്.

Streamable - free video publishing

Check out this video on Streamable using your phone, tablet or desktop.

ഷോട്ട് പൂര്‍ത്തിയാക്കിയ ശേഷമാണ് തോമസിന്റെ ബാറ്റ് വിക്കറ്റില്‍ തട്ടിയത് എന്നതാണ് കാരണം. ഭാഗ്യം പലരീതിയില്‍ എത്താറുണ്ട്, എന്നാല്‍ ഇങ്ങനെയും ഒരു ഭാഗ്യമോ.. ഒറ്റ നോട്ടത്തില്‍ ഔട്ട് എന്ന് തോന്നിച്ചിടത്ത് ക്രിക്കറ്റ് നിയമം തോമസിന്റെ രക്ഷക്കെത്തി.