LiveTV

Live

Cricket

ആഞ്ഞടിച്ച് വിന്‍ഡീസ്; ബംഗ്ലാദേശിന് ലക്ഷ്യം 322 റണ്‍സ്

ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് വീതമെടുത്തു.

ആഞ്ഞടിച്ച് വിന്‍ഡീസ്; ബംഗ്ലാദേശിന് ലക്ഷ്യം 322 റണ്‍സ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 321 റണ്‍സെടുത്തു.

നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടമായ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപും (96) ഓപ്പണര്‍ എവിന്‍ ലെവിസും (70) ചേര്‍ന്നാണ് മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്. മെല്ലെ ചലിച്ച് കൊണ്ടിരുന്ന വിന്‍ഡീസ് സ്കോര്‍ബോര്‍ഡില്‍, ഹെറ്റ്മെയറും (26 പന്തില്‍ നിന്നും 50) ജെയ്സന്‍ ഹോള്‍ഡറും (15 പന്തില്‍ നിന്നും 33) ചേര്‍ന്നാണ് 300 കടത്തിയത്.

ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് വീതമെടുത്തു. ശാകിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് എടുത്തു.