LiveTV

Live

Cricket

90കളില്‍ പാകിസ്താന്‍ നല്ല ടീമായിരുന്നു, ഇപ്പോ ഇന്ത്യ മികച്ചത്: സര്‍ഫറാസ് അഹമ്മദ് 

ടോസ് ലഭിച്ചിട്ടും ഫീല്‍ഡിങ് തെരഞ്ഞെടുത്തതിനെ സര്‍ഫറാസ് ന്യായീകരിച്ചു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും പാളിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും സര്‍ഫറാസ് പറഞ്ഞു.

90കളില്‍ പാകിസ്താന്‍ നല്ല ടീമായിരുന്നു, ഇപ്പോ ഇന്ത്യ മികച്ചത്: സര്‍ഫറാസ് അഹമ്മദ് 

90കളില്‍ ഇന്ത്യയെക്കാള്‍ മികച്ച ടീമായിരുന്നു പാകിസ്താന്റേതെന്നും ഇപ്പോള്‍ ഇന്ത്യയാണ് മികച്ച ടീമെന്നും പാകിസ്താന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ്. ഇന്ത്യക്കെതിരെ വന്‍തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് മാധ്യമങ്ങളില്‍ നിന്നും മുന്‍താരങ്ങളില്‍ നിന്നും മറ്റും രൂക്ഷവിമര്‍ശനമാണ് സര്‍ഫറാസ് നേരിടുന്നത്.

ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളെക്കുറിച്ചും അതിന്റെ സമ്മര്‍ദ്ദങ്ങളെപ്പറ്റിയും സംസാരിക്കുന്നതിനിടെയാണ് സര്‍ഫറാസ് ഇക്കാര്യം പറഞ്ഞത്. ടോസ് ലഭിച്ചിട്ടും ഫീല്‍ഡിങ് തെരഞ്ഞെടുത്തതിനെ സര്‍ഫറാസ് ന്യായീകരിച്ചു. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും പാളിയതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും സര്‍ഫറാസ് പറഞ്ഞു. ടോസ് ലഭിച്ചാല്‍ ബാറ്റിങാണ് ഉത്തമമെന്ന് പാക് പ്രധാനമന്ത്രി വരെ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍ രംഗത്ത് എത്തിയിരുന്നു. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്നായിരുന്നു അക്തര്‍ അഭിപ്രായപ്പെട്ടിരുന്നത്. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.