LiveTV

Live

Cricket

ഇന്ത്യക്ക് ആശങ്ക; ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്‍റെ പിടിയില്‍ 

ശിഖര്‍ ധവാന് പുറമെ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഇപ്പോള്‍ പരിക്ക് അലട്ടുന്നത്.

ഇന്ത്യക്ക് ആശങ്ക; ഭുവനേശ്വര്‍ കുമാര്‍ പരിക്കിന്‍റെ പിടിയില്‍ 

ലോകകപ്പില്‍ ഇന്ത്യയെ പരിക്ക് വീണ്ടും വേട്ടയാടുന്നു. ശിഖര്‍ ധവാന് പുറമെ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഇപ്പോള്‍ പരിക്ക് അലട്ടുന്നത്. പാകിസ്താനെതിരായ മത്സരത്തിനിടെ ഭുവനേശ്വര്‍ കുമാറിന് പേശീവലിവ് മൂലം കളി അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പന്തെറിഞ്ഞ വിജയ് ശങ്കര്‍ തന്നെ കന്നി ലോകകപ്പിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുകയും ചെയ്തു.

തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന് ശേഷമാണ് ഭുവി ഗ്യാലറിയിലേക്ക് നടന്നുകയറിയത്. കാലിലെ പേശീ വലിവിനെ തുടര്‍ന്നാണ് കളി മതിയാക്കിയത്. പിന്നീട് തിരിച്ചെത്തിയതുമില്ല. ഇതാണ് ആശങ്കക്ക് വക നല്‍കുന്നത്. പരിശീലകന്‍ രവി ശാസ്ത്രിയും ബൗളിങ്‌ കോച്ച് ഭരത് അരുണും ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും ടീം ഫിസിയോയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഭുവിക്ക് ഈ മത്സരത്തില്‍ പന്തെറിയാനാകില്ലെന്ന് അറിയിച്ചത്.

ഇതോടെ പന്ത് കോഹ്ലി വിജയ് ശങ്കറിന് കൈമാറി. ധവാന് പകരക്കാരനായി ആദ്യ ഇലവനില്‍ എത്തിയത് വിജയ് ശങ്കറായിരുന്നു. കന്നി ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റും സ്വന്തമാക്കി. 7 റണ്‍സെടുത്ത ഇമാമുല്‍ ഹഖിനെയാണ് വിജയ് ശങ്കര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റാണ് വിജയ് ശങ്കറിന്റെ സന്പാദ്യം. അതേസമയം ഭുവിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.