LiveTV

Live

Cricket

ശാസ്ത്രം ജയിച്ചു, കോഹ്‍ലി തോറ്റു

സത്യത്തിൽ ആമിർ എറിഞ്ഞ പന്ത് കോഹ്‍ലിയുടെ ബാറ്റിൽ കൊണ്ടിരുന്നില്ലെന്നാണ് ടി.വി റിപ്ലേകളിൽ തെളിഞ്ഞത്.

ശാസ്ത്രം ജയിച്ചു, കോഹ്‍ലി തോറ്റു

രോഹിത് ശർമയുടെ 24ാം ഏകദിന സെഞ്ച്വറിയുടെയും കോഹ്‍ലിയുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെയും കരുത്തിൽ പാകിസ്താനെതിരെ മികച്ച സ്കോർ നേടിയെങ്കിലും, മത്സരത്തിൽ കോഹ്‍ലി പുറത്തായതിനെ ചൊല്ലി വിവാദം പുകയുകയാണ്. മത്സരത്തില്‍ കോഹ്‍ലി പുറത്തായതിന് പിന്നിൽ താരത്തിന് തന്നെ പിഴവ് പറ്റിയോ ഇല്ലയോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

മത്സരത്തിന്റെ 48ാം ഓവറിലാണ് കോഹ്‍ലി പുറത്താകുന്നത്. മുഹമ്മദ് ആമിറിന്റെ ഉയർന്ന് പൊങ്ങിയ പന്ത് വീശിയ കോഹ്‍ലിയെ, വിക്കറ്റിന് പിന്നിൽ സർഫറാസ് കെെപിടിയിലൊതുക്കുകയായിരുന്നു. പന്ത് ബാറ്റിൽ ഉരസിയെന്ന് ധാരണയിൽ ഉടനെ അപ്പീൽ നൽകിയ സർഫറാസിന് പക്ഷെ അമ്പയർ ഔട്ട് വിധിച്ചില്ല. എന്നാൽ അമ്പയറുടെ തീരുമാനം കാത്തുനിൽക്കാതെ കോഹ്‍ലി പവലിയനിലേക്ക് മടങ്ങുകയാണുണ്ടായത്.

https://bit.ly/2IJ6lMG

സത്യത്തിൽ ആമിർ എറിഞ്ഞ പന്ത് കോഹ്‍ലിയുടെ ബാറ്റിൽ കൊണ്ടിരുന്നില്ലെന്നാണ് ടി.വി റിപ്ലേകളിൽ തെളിഞ്ഞത്. ബാറ്റിൽ നിന്നും കേട്ട എന്തോ ശബ്ദം പന്ത് ഉരസിയതാണെന്ന ധാരണയിലായിരിക്കണം കോഹ്‍ലി ക്രീസിൽ നിന്ന് തിരിച്ചത്. ടി.വി റീപ്ലേകള്‍ക്ക് ശേഷം ‍ഡ്രസിങ് റൂമിലിരുന്ന് ധോണിയും കോഹ്‍ലിയും ചേർന്ന് ബാറ്റ് പരിശോധിക്കുന്നതും കാണാമായിരുന്നു. 65 പന്തിൽ നിന്നും 77 റൺസായിരുന്നു മത്സരത്തിലെ കോഹ്‍ലിയുടെ സമ്പാദ്യം.