LiveTV

Live

Cricket

വീണ്ടും ഹിറ്റ്മാന്‍ ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

രോഹിത്തിന്റെ തകർപ്പൻ ബാറ്റിങ് പിൻബലത്തിൽ വൻ കുതിപ്പാണ് ഇന്ത്യ നടത്തിയത്.

വീണ്ടും ഹിറ്റ്മാന്‍ ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ബാറ്റ്സ്മാൻമാർ തകർത്താടിയ മത്സരത്തിൽ ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. ക്രീസിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച രോഹിത് ശർമയുടെ (113 പന്തിൽ നിന്ന് 140) മികവിലാണ് ഇന്ത്യ പാകിസ്താനായി ഭീമൻ ലക്ഷ്യമുയർത്തിയത്.

വീണ്ടും ഹിറ്റ്മാന്‍ ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഹിറ്റ്മാന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ പിൻബലത്തിൽ വൻ കുതിപ്പാണ് ഇന്ത്യ നടത്തിയത്. അർധ സെഞ്ച്വറി നേടിയ രാഹുൽ (57) കൂടി ചേർന്നതോടെ സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ടുയർത്തിയ ഇന്ത്യക്ക് 136ാം റൺസിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. വഹാബ് റിയാസിന്റെ പന്തിൽ ബാബറിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. തുടർന്നെത്തിയ നായകൻ വിരാട് കോഹ്‍ലിയും നിർത്തിയിടത്ത് നിന്ന് കളി തുടർന്നപ്പോൾ, ഇന്ത്യൻ സ്കോർബോർഡ് ചലിച്ച് കൊണ്ടേയിരുന്നു.

വീണ്ടും ഹിറ്റ്മാന്‍ ഷോ; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ഇതിനിടെ രോഹിത് വീണു. ഹസൻ അലിയുടെ പന്തിൽ റിയാസ് പിടിച്ച് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 234ന് രണ്ട്. ഹാർദിക് പാണ്ഡ്യയും (26) ധോണിയും (1) പെട്ടെന്ന് തന്നെ മടങ്ങി. ഇടക്ക് വെച്ച് മഴയെത്തിയെങ്കിലും മത്സരത്തിന് ഭീഷണിയാകാതെ ഉടൻ തന്നെ പിൻവാങ്ങി. മഴക്ക് ശേഷം ഉടനെ കോഹ്‍ലി (65 പന്തിൽ നിന്ന് 77) മടങ്ങി. ആമിറിന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ സർഫറാസിന് ക്യാച്ച് നൽകിയാണ് കോഹ്‍ലി മടങ്ങിയത്.

15 റൺസുമായി വിജയ് ശങ്കറും 9 റൺസുമായി കേദാർ ജാദവും പുറത്താകാതെ നിന്നു. പാകിസ്താനായി മുഹമ്മദ് ആമിർ മൂന്ന് വിക്കറ്റ് എടുത്തു. ഹസൻ അലിയും വഹാബ് റിയാസും ഓരോ വിക്കറ്റ് വീതമെടുത്തു.