LiveTV

Live

Cricket

ഇന്ത്യ പാക് മത്സരത്തില്‍ മഴ ജയിക്കുമോ? മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും രംഗത്തെത്തി

ഇന്ത്യ പാക് മത്സരത്തില്‍ മഴ ജയിക്കുമോ? മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. എന്നാല്‍ ഈ മത്സരവും മഴയെടുക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇതുവരെ നാല് മത്സരങ്ങളാണ് ലോകകപ്പില്‍ മഴ മൂലം തടസപ്പെട്ടത്.

പലരും കരിഞ്ചന്തയില്‍ നിന്നും വന്‍വിലയ്ക്കാണ് മത്സരത്തിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ മഴ കളിച്ചാല്‍ നിരാശമാത്രമായിരിക്കും ഫലം. ഇംഗ്ലണ്ട് ലോകകപ്പിന്റെ തന്നെ പേരുദോഷമായി ഇതിനകം തന്നെ മഴ മുടക്കുന്ന കളികള്‍ മാറിയിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയില്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്.

ഇന്ത്യ പാക് മത്സരത്തില്‍ മഴ ജയിക്കുമോ? മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്

നയതന്ത്രബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. ഓള്‍ഡ് ട്രാഫോര്‍ഡിലെ ഇന്നത്തെ മത്സരത്തെ സ്‌പെഷലാക്കുന്നത് ഈ അപൂര്‍വ്വത കൂടിയാണ്. ഞായറാഴ്ച്ചത്തെ മാഞ്ചസ്റ്ററിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഏറെ വകയില്ല. എന്നാല്‍ ആശങ്കക്കുണ്ട് താനും.

ഭാഗീകമായി മേഘാവൃതമായ ഇടവിട്ട് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഉച്ചക്ക് ശേഷമായിരിക്കും കൂടുതല്‍ മഴക്ക് സാധ്യത. നിലവില്‍ തന്നെ മാഞ്ചസ്റ്ററിന്റെ ആകാശത്ത് മഴമേഘങ്ങള്‍ ഭീഷണിയായുണ്ട്. എട്ട് ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തിലെ താപനില. ഹാലോജന്‍ ലാംമ്പുകള്‍ ഉപയോഗിച്ച് ഔട്ട് ഫീല്‍ഡിലെ ഈര്‍പ്പം കളയാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു.

Also read: ഇന്ത്യ - പാക് ക്ലാസിക് പോരാട്ടം ഇന്ന്

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു. ഇന്ത്യ പാകിസ്താന്‍ മത്സരം കൂടി മഴയില്‍ തടസപ്പെട്ടാല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐ.സി.സി നടപടിയെടുക്കണമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.