LiveTV

Live

Cricket

വീണ്ടും നൂറടിച്ച് രോഹിത്; ഇന്ത്യ ശക്തമായ നിലയില്‍

85 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും മൂന്ന് സിക്സുമടക്കമാണ് രോഹിത്ത് സെഞ്ച്വറി തികച്ചത്.

വീണ്ടും നൂറടിച്ച് രോഹിത്; ഇന്ത്യ ശക്തമായ നിലയില്‍

ലോകകപ്പിൽ വീണ്ടും നൂറടിച്ച് രോഹിത് ശർമ. ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറി കരസ്ഥമാക്കിയ രോഹിത്തിന്റെ മികവിൽ, പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിലാണുള്ളത്. ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 30 ഓവറുകൾ പിന്നിടുമ്പോൾ 172 റൺസ് എടുത്തിട്ടുണ്ട്.

85 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും മൂന്ന് സിക്സുമടക്കമാണ് രോഹിത്ത് സെഞ്ച്വറി തികച്ചത്. ലോകേഷ് രാഹുൽ 57 റൺസെടുത്ത് പുറത്തായി. പഠിച്ച പണി പലതും നോക്കിയിട്ടും വിക്കറ്റ് ലഭിക്കാൻ പാകിസ്താന് 24 ഓവറുകൾ വരെ കാത്തിരിക്കേണ്ടി വന്നു. നായകന്‍ വിരാട് കോഹ്‍ലിയാണ് രോഹിത്തിനൊപ്പം ക്രീസില്‍.

നാല് പാടും അടിച്ച് കളിക്കുകയായിരുന്ന രോഹിത് ശർമക്ക് ഒരറ്റത്ത് പിന്തുണ നൽകി ശ്രദ്ധയോടെ ബാറ്റേന്തിയ രാഹുലിനെ വഹാബ് റിയാസിന്റെ പന്തിൽ ബാബർ പിടിച്ച് പുറത്താക്കുകയായിരുന്നു. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ കളിക്കുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.